thrissur local

കശ്മീരി ബാലികയെ കൊലപ്പെടുത്തിയ സംഭവം: ജില്ലയിലെങ്ങും പ്രതിഷേധമിരമ്പി

തൃശൂര്‍: കശ്മീരിലെ എട്ടുവയസ്സുകാരി ആസിഫയെ സംഘ്പരിവാര്‍ നിഷ്ഠൂരമായി ബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലയിലെങ്ങും പ്രതിഷേധ മിരമ്പി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ കൂട്ടായ്മകളും വനിതാ-വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി തെരുവിലറങ്ങി.
നാട്ടിക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യുടെ നേത്രത്വത്തില്‍ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി. നാട്ടിക ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ നിന്നും ആരംഭിച്ച പ്രകടനം തൃപ്രയാര്‍ ബസ്സ് സ്റ്റാന്റിനു സമീപം സമാപിച്ചു. നാട്ടിക ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അനില്‍ പുളിക്കല്‍, വി ആര്‍ വിജയന്‍, ന്യൂനപക്ഷ സെല്‍ ജില്ലാ ചെയര്‍മാന്‍ അറ്റുപറമ്പത്ത് ദൗഷാദ്, നാട്ടിക മണ്ഡലം പ്രസിഡന്റ് ചക്രപാണി പുളിക്കല്‍, ബ്ലോക്ക് ഭാരവാഹികളായ സിദ്ധിഖ് പി എം, സന്ധിപ് വി ഡി, സി എസ് മണികണ്ഠന്‍, ഇ രമേശന്‍, സി ജി അജിത്കുമാര്‍, വേണുഗോപാല്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
പുതുക്കാട്: ആസിഫയെ ക്രൂര ബലാല്‍സംഗത്തിനിരയാക്കി കൊന്ന സംഭവത്തില്‍ കേരള മഹിളാ സംഘം പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുതുക്കാട് മണ്ഡലം സെക്രട്ടറി പി ജി മോഹനന്‍ ഉദ്്ഘാടനം ചെയ്തു.
കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം പ്രസിഡന്റ് സുനന്ദ ശശി അധ്യക്ഷത വഹിച്ചു. പി എം നിക്‌സന്‍, ഇ ഉഷാദേവി, ജയന്തി സുരേന്ദ്രന്‍, വി കെ വിനീഷ്, ഓമന ഗോപാലന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it