Kollam Local

കശുവണ്ടി ക്ഷേമനിധി ബോര്‍ഡ് പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യും

കൊല്ലം: കശുവണ്ടി തൊഴിലാളികള്‍ക്ക് നിലവിലുള്ള ക്ഷേമനിധി കാര്‍ഡിന് പകരം പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യും. നിലവിലുള്ള കാര്‍ഡില്‍ തൊഴിലാളികള്‍ക്ക് അത്യാവശ്യമുള്ള ചില വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. നിലവിലുള്ള കാര്‍ഡ് വളരെ പഴകിപ്പോയിട്ടുള്ളതും ഫോട്ടോ തിരിച്ചറിയാനാകാത്ത വിധത്തിലുള്ളതും ആണ്. കാര്‍ഡ് നോക്കി അംഗത്തെയും പെന്‍ഷന്‍കാരെയും വേര്‍തിരിച്ചറിയാനാകില്ല. മാത്രമല്ല പെന്‍ഷന്‍ അനുവദിക്കുമ്പോള്‍ പെന്‍ഷന്‍ അനുമതി പത്രിക കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. പുതിയ ഇഎസ്‌ഐ കാര്‍ഡ് നടപ്പിലാക്കിയപ്പോള്‍ തൊഴിലാളി ജോലിയില്‍ പ്രവേശിച്ച തിയ്യതി ഒഴിവാക്കിയിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് പുതിയ ഇഎസ്‌ഐ കാര്‍ഡിന്റെ മാതൃകയില്‍ പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യാന്‍ ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചത്. നിലവിലുള്ള നമ്പര്‍ മാറ്റി പത്ത് അക്കങ്ങളുള്ള പുതിയ നമ്പര്‍ നമ്പര്‍ നല്‍കും. അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് നിറത്തിലുള്ള കാര്‍ഡാണ് നല്‍കുന്നത്. പെന്‍ഷന്‍ ആകുമ്പോള്‍ അംഗത്വ കാര്‍ഡ് തിരികെ വാങ്ങി പെന്‍ഷന്‍ കാര്‍ഡ് നല്‍കും. പുതിയ കാര്‍ഡില്‍ ആധാര്‍ നമ്പര്‍, ഫാക്ടറി റോള്‍ നമ്പര്‍, ജനന തിയ്യതി, ജോലിയില്‍ പ്രവേശിച്ച തിയ്യതി അവകാശിയുടെ വിവരം എന്നിങ്ങനെ ആവശ്യം വേണ്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തും. പെന്‍ഷന്‍ കാര്‍ഡ് വിതരണം ജില്ലാ എക്‌സിക്യുട്ടീവ് ഓഫിസ് വഴിയും, അംഗത്വ കാര്‍ഡ് വിതരണം ഇന്‍സ്‌പെക്ടര്‍ ഓഫിസ് വഴിയുമാണ്. പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ മാനേജര്‍മാര്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതും കാര്‍ഡ് വിതരണം നടത്തുന്നതും. കാര്‍ഡ് വിതരണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അപേക്ഷ വാങ്ങലിന്റേയും കാര്‍ഡ് വിതരണത്തിന്റേയും വിവരങ്ങള്‍ ജില്ലാ എക്‌സിക്യുട്ടീവ് ഓഫിസര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും അറിയിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.ലേലം ചെയ്യുംശാസ്താംകോട്ട: ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ രണ്ട് കടമുറികളും പരസ്യനികുതി പിരിക്കുന്നതിനുള്ള അവകാശവും 18ന് ഉച്ചയ്ക്ക് 2.30ന് ലേലം ചെയ്തു നല്‍കുമെന്ന് സെക്രട്ടറി എ നാസറുദ്ദീന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it