kannur local

കശാപ്പ് നിരോധനത്തിനെതിരേ നാടെങ്ങും ബീഫ് വിളമ്പി പ്രതിഷേധം



കണ്ണൂര്‍: മൃഗങ്ങളെ അറവിനായി വില്‍ക്കുന്നതിനും കശാപ്പും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ നാടെങ്ങും പ്രതിഷേധം. ബീഫ് ഫെസ്റ്റ് നടത്തിയും പോത്തിനെ പരസ്യമായ അറുത്ത് ഇറച്ചി വിതരണം ചെയ്തും പ്രകടനങ്ങള്‍ നടത്തിയുമാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും യുവജന സംഘടനകളും പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍സിറ്റിയില്‍ പരസ്യമായി പോത്തിനെ അറുത്ത് മാംസം വിതരണം ചെയ്തു. നിരവധി പേരാണ് ഇറച്ചി വാങ്ങാനെത്തിയത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ശറഫുദ്ദീന്‍ കാട്ടാമ്പള്ളി നേതൃത്വം നല്‍കി. ഡിവൈഎഫ്‌ഐ മയ്യില്‍ ബ്ലോക്ക് കമ്മിറ്റി പരസ്യമായി ബീഫ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റില്‍ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. വിവിധ വില്ലേജ്, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതും മൃഗങ്ങളെ ബലിയറുക്കുന്നതും ബിജെപി സര്‍ക്കാര്‍ നിരോധിക്കുക വഴി ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും നിരോധനം ഉടന്‍ പിന്‍വലിക്കണമെന്നും ഇരിക്കൂര്‍ പഞ്ചായത്ത് മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ ജമാല്‍ അധ്യക്ഷത വഹിച്ചു. പി കെ ഖാദര്‍, പി പി ഉമ്മര്‍, നടുക്കണ്ടി മുഹമ്മദ്, പി അബ്്ദുറഹ്്മാന്‍, എം അശ്‌റഫ്, എം പി ഖലീല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it