Alappuzha local

കശാപ്പ് നിരോധനം : കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധം വ്യാപകം



ആലപ്പുഴ: കന്നുകാലി കശാപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ജനങ്ങല്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി. ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറി.ജില്ലയില്‍ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.ചിലയിടങ്ങളില്‍ പൊതു സ്ഥലത്ത് മാട്ടിറച്ചി പാചകം ചെയ്തും വിതരണം ചെയ്തും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചു.കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി: മന്ത്രി കെ രാജുആലപ്പുഴ: കന്നുകാലി കശാപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് രാജ്യത്തെ കന്നുകാലി കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണെന്ന് വനം മൃഗസംരക്ഷണ മന്ത്രി കെ രാജു പറഞ്ഞു. കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്നുകാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ നിയമസഭ ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനപക്ഷ നിലപാട് സ്വീകരിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുമായി യോജിച്ച് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. മൃഗസംരക്ഷണം സ്‌റ്റേറ്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയമാണ്. ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ നടപടി സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കലാണ്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് കോട്ടം വരുത്തുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. കന്നുകാലി, ക്ഷീരമേഖലയുമായി ബന്ധപ്പെട്ട നയങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആലോചിക്കണം.കന്നുകാലി ചന്തകള്‍ നിരോധിക്കുന്നത് കശാപ്പിനായി മൃഗങ്ങളെ വാങ്ങുന്നവരെ മാത്രമല്ല ബാധിക്കുന്നത്. ക്ഷീര കര്‍ഷകര്‍ തങ്ങള്‍ക്ക് ആവശ്യമുള്ള കന്നുകാലികളെ ഇത്തരം ചന്തകളില്‍ നിന്നുമാണ് വാങ്ങുന്നത്. കന്നുകാലി കര്‍ഷകരെയും ക്ഷീരകര്‍ഷകരെയും ഒരുപോലെ ദ്രോഹിക്കുന്ന ഉത്തരവുമായി യോജിച്ചുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും ഈ ആവശ്യം രേഖാമൂലം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും കെ രാജു പറഞ്ഞു. സംസ്ഥാനം പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സമയത്തുണ്ടായിരിക്കുന്ന പുതിയ ഉത്തരവ് പദ്ധതിയെ പ്രതികൂലമായി ബാധിക്കും. നമ്മുടെ രാജ്യത്ത് കന്നുകാലി ചന്തകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്തുള്ള കന്നുകാലി ചന്തകള്‍ കശാപ്പുശാലയിലേയ്ക്ക് വഴിതെളിക്കുന്ന ഒന്നല്ല.കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവെന്നും മന്ത്രി പറഞ്ഞു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി യു പ്രേമദാസന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, സി ജി മധു, ടി അരവിന്ദന്‍പിള്ള, ആര്‍ ഉഷ, ജോയിക്കുട്ടി ജോസ് സംസാരിച്ചു.ഡിവൈഎഫ്‌ഐ പ്രതിഷേധ സായാഹ്നങ്ങള്‍ സംഘടിപ്പിക്കുംആലപ്പുഴ: ഭക്ഷണം എന്റെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിക്ഷേധ സായാഹ്നം സംഘടിപ്പിക്കും.  പരിപാടിയുടെ ഭാഗമായി ബീഫ് ഫെസ്റ്റിവെല്‍ നടത്തും. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍പോലും കൈകടത്തുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എംഎം അനസ് അലിയും, സെക്രട്ടറി അഡ്വ. മനു സി പുളിക്കലും അറിയിച്ചു.ഭക്ഷണം കഴിക്കുന്നതിലും ഫാഷിസ്റ്റ് കടന്നുകയറ്റം: പിഡിപിഅമ്പലപ്പുഴ: മനുഷ്യന്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നതിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് പിഡിപി.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.കശാപ്പ് നിരോധിച്ച നടപടി ഫാസിസം ഭക്ഷണത്തില്‍ വരെ എത്തിയതായും ഇതിനെതിരേ എല്ലാ മതേതര കക്ഷികളും ഒന്നിച്ച് നില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രതിഷേധിച്ചുആലപ്പുഴ: കന്നുകാലി കശാപ്പ് നിരോധനം ജനങ്ങളുടെ പൗരാവകാശങ്ങളെ ഹനിക്കുന്ന നടപടിയാണെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് എഎഷുക്കൂര്‍ ആരോപിച്ചു. മോദിക്ക് മേല്‍ ആര്‍എസ്എസിന്റെ പിടി കൂടുതല്‍ മുറുകുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കന്നുകാലി കശാപ്പ് നിരോധനം. മോദി സര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് നടപടികളുടെ ഭാഗമായി നടപ്പിലാക്കിയ കന്നുകാലി കശാപ്പ് നിരോധത്തിനെതിരെ ആലപ്പുഴ സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ചിനൊടുവില്‍ മോദിയുടെ കോലം കത്തിച്ചു. സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇല്ലിക്കല്‍ കുഞ്ഞുമാന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനം നടത്തുംആലപ്പുഴ: കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 29 ന് രാവിലെ 10 ന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. എംലിജു അറിയിച്ചു.
Next Story

RELATED STORIES

Share it