Flash News

കവിത പിന്‍വലിക്കാന്‍ തന്നെ ആരും ഭീഷണിപെടുത്തിയില്ല: പവിത്രന്‍ തീക്കുനി

കവിത പിന്‍വലിക്കാന്‍ തന്നെ ആരും ഭീഷണിപെടുത്തിയില്ല: പവിത്രന്‍ തീക്കുനി
X


കോഴിക്കോട് :  ഫേസ് ബുക്കില്‍ താന്‍ പ്രസിദ്ധീകരിച്ച പര്‍ദ എന്ന കവിത പിന്‍വലിക്കാന്‍ തന്നെ ആരും ഭീഷണിപെടുത്തിയില്ലെന്ന് കവി പവിത്രന്‍ തീക്കുനി. കവിതയില്‍ കടന്ന് കൂടിയ വംശീയതയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്‍കൊണ്ട് തന്നെയാണ് കവിത പിന്‍വലിച്ചതെന്നും പവിത്രന്‍ തീക്കുനി വ്യക്തമാക്കി.

കവിത പിന്‍വലിച്ചതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊന്നും ഈ അവസരത്തില്‍ മറുപടി പറയാനില്ല. ഒരുകാര്യം എന്നെയാരും കവിത പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീക്ഷണി പ്പെടുത്തിയിട്ടില്ല. കുറച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു, ശേഷം അതില്‍ കടന്ന് കൂടിയ വംശീയതയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്‍കൊണ്ട് തന്നെയാണ് കവിത പിന്‍വലിച്ചത്. ഒരു കവിത പോസ്റ്റു ചെയ്യാനുള്ള അതേ സ്വാതന്ത്രം പിന്‍വലിക്കാനുമുണ്ടെന്നും പവിത്രന്‍ പറഞ്ഞു.

കവിത പിന്‍വലിച്ചതിനെ തുടര്‍ന്ന് പുരോഗമനക്കാര്‍ എന്ന് സ്വയം വിളിക്കുന്ന ഒരു വിഭാഗവും തനിക്കെതിരെ തിരിഞ്ഞു, ഇതിന്ന് മുന്നെ വളരെ സ്വീകാര്യത നേടിയ സീത എന്ന കവിതയും ഇപ്പോള്‍ ഹിന്ദുത്വ വാദികളുടെ ആക്രമണം നേരിടുന്നുണ്ട്്്. ഇതിനൊന്നുംതന്നെ താന്‍ പ്രതികരിച്ചിട്ടില്ല. ഈ അവസരത്തില്‍ അതിനാഗ്രഹിക്കുന്നുമില്ലെന്നും തീക്കുനി വ്യക്തമാക്കി.
കവിത പിന്‍വലിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്ക് ക്ഷണമുണ്ടായിരുന്ന വേദികള്‍ നഷ്ടമായെന്നും പവിത്രന്‍ പറഞ്ഞു. പര്‍ദ്ദ എന്ന കവിത എഴുതിയത് അറബ് ചരിത്രത്തെ സംബന്ധിക്കുന്ന ഒരു ബുക്ക് വായിക്കുന്ന സമയത്താണ്. അതിന്റെ സ്വാധീനം കവിതയില്‍ ഉണ്ടായിട്ടുണ്ട്. കവിതയില്‍ ഉള്‍ക്കൊണ്ടിട്ടുള്ള ആഫ്രിക്ക എന്ന പ്രയോഗത്തിലെയും മറ്റും  വംശീയതയും തെറ്റും തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് കവിത പിന്‍വലിക്കാന്‍ തീരുമാനിച്ചത്- തീക്കുനി കൂട്ടിചേര്‍ത്തു.

കഴിഞ്ഞ 12നാണ് പര്‍ദ്ദയെ വിമര്‍ശിക്കുന്ന തരത്തിലുള്ള കവിത പവിത്രന്‍ തീക്കുനി തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തത്്. ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ച കവിത അന്നു രാത്രി തന്നെ കവി എടുത്തു മാറ്റുകയുമുണ്ടായി. പിന്‍വലിക്കുന്നതിനെ കുറിച്ച് മറ്റൊരു പോസ്റ്റും അദ്ദേഹം എഴുതി.

'ഇന്നലെ രാത്രി ഞാന്‍ പോസ്റ്റ്് ചെയ്ത പര്‍ദ എന്ന കവിത ചില പ്രിയ മിത്രങ്ങളെ വ്രണപ്പെടുത്തിയെന്ന്് ബോധ്യമായതിനാല്‍ രാത്രിതന്നെ ഞാന്‍ പിന്‍വലിച്ചിരുന്നു. ആരെയും വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. ഇതായിരുന്നു കവിത പിന്‍വലിച്ചതിനെക്കുറിച്ച്്് പവിത്രന്‍ ഫേസ്ബുക്കില്‍ നല്‍കിയ വിശദീകരണം.
ഇത് സമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തേജസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ തീക്കുനി കാര്യങ്ങള്‍ വിശദീകരിച്ചത് '
Next Story

RELATED STORIES

Share it