kasaragod local

കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 1297 കേസുകള്‍

കാസര്‍കോട്്: ജില്ലയില്‍ അനധികൃതമായി മണല്‍ കടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 1297 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് സര്‍വകാല റിക്കാര്‍ഡാണ്. 2016 വര്‍ഷത്തില്‍ 700ഉം 2015ല്‍ 435ഉം 2014ല്‍ 647ഉം 2013 വര്‍ഷത്തില്‍ 719 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.സാമൂഹികവിരുദ്ധപ്രവര്‍ത്തികളിലും മറ്റ് ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ട് പോലിസിലും കോടതിയിലും ഹാജരാകാതെ ഒഴിഞ്ഞുമാറി നടക്കുന്നവര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം 604 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു. ഇതില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി, ഹൈദരബാദ്, മംഗളൂരു, ബംഗളൂരു, ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തവരും ഉള്‍പ്പെടും. 2016ല്‍ 591, 2015ല്‍ 620, 2014ല്‍ 546ഉം പിടികിട്ടാപ്പുള്ളികളെയുമാണ് ഇപ്രകാരം അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് മാഫിയപ്രവര്‍ത്തനത്തിന് ഇക്കാലയളവില്‍ 59 പ്രതികളെ അറസ്റ്റ് ചെയ്തു. 115 കിലോഗ്രാം കഞ്ചാവ് പിടിച്ചെടൂത്ത് നിയമ നടപടി സ്വീകരിച്ചു. ജില്ലയില്‍ മണല്‍, മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ച് കോടതി മുമ്പാകെ യഥാസമയം ഹാജരാകാതെ മുങ്ങി നടക്കുന്നവര്‍ക്കെതിരെയും കര്‍ശന നിയമ നടപടി തുടരുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.
Next Story

RELATED STORIES

Share it