palakkad local

കള്ളുഷാപ്പ് വിരുദ്ധ സമരം: വിവാദം പുകയുന്നു

പട്ടാമ്പി: നഗര പരിധിയിലുള്ള പറക്കാട് കള്ള് ഷാപ്പിനെതിരെ നാലാഴ്ച്ചയായി നടക്കുന്ന ജനകീയ സമരം രാഷ്ട്രീയ വിവാദത്തിലേക്ക്. കള്ളുഷാപ്പിന് ലൈസന്‍സ് നേടി കൊടുത്തത് യുഡിഎഫ് കൗണ്‍സിലറെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം എല്‍എ കുറ്റപ്പെടുത്തി.
ചായക്കട തുടങ്ങാനാണെന്ന് പറഞ്ഞ് ജനങ്ങളേയും മറ്റും തെറ്റിദ്ധരിപ്പിച്ചാണ് ഈ കൗണ്‍സിലര്‍ ഇത് സമ്പാദിച്ചത്. ഇവര്‍ ജനങ്ങളെ കബളിപ്പിച്ച് തെരുവിലിറക്കുകയാണ്. സമരം നയിക്കുന്ന യുഡിഎഫിന്റെ രണ്ടു കൗണ്‍സിലര്‍മാര്‍, ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. താന്‍ സമരപ്പന്തലില്‍ എത്താതിരിക്കാന്‍ കാരണം യുഡിഎഫ് മെംബര്‍മാരുടെ ഈ ഇരട്ടത്താപ്പാണെന്നും എംഎല്‍എ അറിയിച്ചു.നിയമസഭ നടക്കുമ്പോഴാണ് കള്ള് ഷാപ്പ് സമരം നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് താന്‍ വിവരം അറിഞ്ഞത്. ജനങ്ങള്‍ ആവശ്യപ്പെടുന്നത് ന്യായമായ കാര്യമാണ്. താനതിനോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നില്ല. കള്ളുഷാപ്പ് കൃത്യമായ മാനദണ്ഡത്തിലാണ് പ്രവര്‍ത്തിക്കുന്നത് എക്‌സൈസ് വകുപ്പ് മേധാവികള്‍ അറിയിച്ചു. വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ പരിശോധിച്ച് പറയാം എന്ന് പറഞ്ഞു.
40 വര്‍ഷം  പ്രവര്‍ത്തിച്ച ക ള്ള് ഷാപ്പ് 2017ല്‍  തര്‍ക്കത്തെ തുടര്‍ന്നാണ്  പൂട്ടിയത്. ഈ കള്ളുഷാപ്പാണ് ഇപ്പോള്‍ ചായക്കട ലൈസന്‍സിന്‍ മറവില്‍  പറക്കാട് ഭാഗത്ത് പൊന്തി വന്നത്. പട്ടാമ്പി നഗരസഭയിലെ 18 യുഡിഎഫ് കൗണ്‍സിലര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പിക്കാനിരിക്കെയാണ് അ വര്‍ രാഷ്ട്രീയ നാടകം കളിക്കുന്നത്. കള്ളുഷാപ്പ് വിരുദ്ധ സമരം രാഷ്ട്രീയ ആയുധമാക്കണമെന്ന തരത്തില്‍ ഒരു യുഡിഎഫ് നേതാവിന്റെ വോയ്‌സ് ക്ലിപ്പ് തനിക്ക് ലഭിച്ചതായും എംഎല്‍എ  അറിയിച്ചു.
എന്നാല്‍ സമര സമിതിയിലെ ഇടത് പക്ഷ നേതാക്കള്‍ എംഎല്‍എയുമായി സംസാരിച്ച വോയ്‌സ് ക്ലിപ്പ് പുറത്തായതില്‍ തന്നെ മുന്നണിയിലെ ആത്മാര്‍ഥതയില്ലായ്മ പട്ടാമ്പി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ തെളിവായി.
Next Story

RELATED STORIES

Share it