Flash News

കള്ളപണത്തെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷം ലഭ്യമാകുമെന്ന് പീയുഷ് ഗോയല്‍

കള്ളപണത്തെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷം ലഭ്യമാകുമെന്ന് പീയുഷ് ഗോയല്‍
X

ന്യൂഡല്‍ഹി്: സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷത്തോടെ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. സ്വിറ്റ്സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തില്‍ അമ്പത് ശതമാനം വര്‍ധനവുണ്ടെന്ന സെന്‍ട്രല്‍ യൂറോപ്യന്‍ നാഷണല്‍സിന്റെ കണക്കുകള്‍ പുറത്ത് വന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിയമവിരുദ്ധമായി സ്വിസ്ബാങ്കുകളില്‍ അകൗണ്ടുകളുണ്ടെന്ന് സംശംയിക്കപെടുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള ചര്‍ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത വര്‍ഷത്തോടെ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. ആരെങ്കിലും തെറ്റ് ചെയ്തിട്ടുള്ളതായി തെളിഞ്ഞാല്‍ കര്‍ശന നടപടി ഉണ്ടാകും. 2018 ജനുവരി ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കണമെന്നാണ് സ്വിറ്റ്സര്‍ലാന്റുമായുള്ള ധാരണയെന്നും മന്ത്രി വ്യക്തമാക്കി.അതേ സമയം സ്വിസ്ബാങ്കിലുള്ളത് മുഴുവന്‍ കള്ളപണമാണെന്ന് കരുതാനാവില്ലെന്നും പീയുഷ് ഗോയല്‍ കൂട്ടിചേര്‍ത്തു.
Next Story

RELATED STORIES

Share it