കള്ളനെന്ന് വിളിച്ചു, അടിച്ചു, ചവിട്ടി

അഗളി: മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചതിനെ തുടര്‍ന്ന് മരിച്ച ആദിവാസി യുവാവ് മധുവിന്റെ മരണമൊഴി രേഖപ്പെടുത്തിയ എഫ്‌ഐആര്‍ പുറത്ത്. പോലിസിന് കൈമാറിയ നാട്ടുകാര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നും അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തതായും മൊഴിയില്‍ പറയുന്നു. അസ്വാഭാവിക മരണത്തിനാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൊലപാതകം നടന്ന ദിവസം അഗളി സ്‌റ്റേഷനിലെ എഎസ്‌ഐ പ്രസാദ് വര്‍ക്കി തയ്യാറാക്കിയ റിപോര്‍ട്ടിലാണ് സിആര്‍പിസി 174ാം വകുപ്പനുസരിച്ച് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.  മധുവിനെ പിടിച്ചുകൊണ്ടുവരുകയും പോലിസ് ജീപ്പില്‍ കയറ്റുകയും ചെയ്ത ഏഴുപേരുടെ വിവരങ്ങളാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാക്കുളം മേച്ചേരിയില്‍ വീട്ടില്‍ ഹുസൈന്‍, കല്‍ക്കണ്ടി പെരുംപള്ളില്‍ വീട്ടില്‍ മാത്തച്ചന്‍, കല്‍ക്കണ്ടി കിഴക്കേകരയില്‍ മനു, പാക്കുളം മേച്ചേരി സില്‍ക്‌സിലുള്ള അബ്ദുറഹ്മാന്‍, മുക്കാലി മുനീര്‍ സ്‌റ്റോറില്‍ അബ്ദുല്‍ ലത്തീഫ്, മുക്കാലി ചോലയില്‍ വീട്ടില്‍ അബ്ദുല്‍ കരീം, കക്കുപ്പടി എപി ടീ സ്റ്റാളിലുള്ള എ പി ഉമ്മര്‍ എന്നിവരാണ് മധുവിനെ പിടിച്ചുകൊണ്ടുവന്നതെന്നും ജീപ്പില്‍ കയറ്റിയതെന്നും എഫ്‌ഐആറില്‍ പറയുന്നു.
ജീപ്പില്‍ കയറ്റിയവരാണ് തന്നെ മര്‍ദിച്ചതെന്ന് മധു യാത്രാമധ്യേ പോലിസുകാരോട് പറഞ്ഞിട്ടുണ്ട്. തന്നെ കാട്ടില്‍ നിന്നു പിടികൂടുകയായിരുന്നുവെന്നും മധുവിന്റെ മൊഴിയിലുണ്ട്.
Next Story

RELATED STORIES

Share it