malappuram local

കല്ലുര്‍മ കള്ളുഷാപ്പ് വീണ്ടും തുറന്നു; പൗരസമിതി ഉപരോധിച്ചു

ചങ്ങരംകുളം: പൗരസമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2016 ല്‍ പൂട്ടിയ കല്ലുര്‍മ്മ കള്ളുഷാപ്പ് കഴിഞ്ഞ ദിവസം വീണ്ടും തുറന്നതിനെ തുടര്‍ന്ന് പൗരസമിതിയും നാട്ടുകാരും ചേര്‍ന്ന് ഉപരോധിച്ചു. ഉപരോധസമരം സംസ്ഥാന മദ്യവിരുദ്ധ സമിതി ഉപാധ്യക്ഷന്‍ സിദ്ധീക് അയിലക്കാട് ഉദ്ഘാടനം ചെയ്തു.
കല്ലുര്‍മ്മയില്‍ ഡി ആന്റ് ഒ ലൈസന്‍സ് ഇല്ലാതെയും,സ്‌കൂള്‍, ആരാധലായം എന്നിവയില്‍ നിന്നു നിശ്ചിത അകലം പാലിക്കാതെയും ജനവാസ കേന്ദ്രത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയായിരുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാന്‍ നന്നമുക്ക് ഗ്രാമ പഞ്ചായത്ത് 2013 ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് അനുസരിക്കാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നു പൗരസമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ഷാപ്പ് അടക്കാന്‍ ഹൈക്കോടതി 2016ല്‍ ഉത്തരവിടുകയും പോലിസ് സാന്നിധ്യത്തില്‍ പൂട്ടുകയും ചെയ്തു.എന്നാല്‍ കഴിഞ്ഞ ദിവസം പുതിയൊരു ലൈസന്‍സിയുടെ പേരില്‍ അതേ ജനവാസ കേന്ദ്രത്തില്‍ കള്ളുഷാപ്പ് വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് പൗരസമിതി നേതാക്കളുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പ്രസ്തുത ദുര്‍ബ്ബലപ്പെടുത്തുന്ന കോടതി ഉത്തരവ് ഉണ്ടെങ്കില്‍ 24 മണിക്കൂറിനകം ഹാജറാക്കണമെന്നും അല്ലാത്ത പക്ഷം പൂട്ടണമെന്നും നിര്‍ദ്ദേശിച്ചു. ഈ വ്യവസ്ഥയില്‍ ഉപരോധ സമരം അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it