Flash News

കല്യാണ്‍ ജ്വല്ലറിക്കെതിരെ സോഷ്യല്‍ മീഡിയ പ്രചരണം 5 പേര്‍ക്കെതിരെ ദുബയ് പോലീസ് കേസെടുത്തു

ദുബയ്: കല്യാണ്‍ ജ്വല്ലറി വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണന്നും പ്രചരിപ്പിച്ച 5 ഇന്ത്യക്കാര്‍ക്കെതിരെ സൈബര്‍ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികളുക്കാന്‍ ദുബയ് പോലീസിന് ദുബയ് പബ്ലിക്ക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്‍കി. ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും ഉപയോഗപ്പെടുത്തി കല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെയുള്ള പ്രചാരണത്തെ കുറിച്ച് ദുബയ് പോലീസ് നടത്തിയ അന്യേഷണത്തില്‍ വ്യാജ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പ്രതികളിലൊരാള്‍ കുറ്റം സമ്മതിക്കയും ചെയ്തിട്ടുണ്ടെന്ന് കല്യാണ്‍ ജ്വല്ലറി പത്രകുറിപ്പില്‍ അറിയിച്ചു. സ്ഥാപനത്തിനെതിരെ ്അപവാദം പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കെതിരെ അന്യേഷണം പുരോഗമിക്കുകയാണ്. യു.എ.ഇ.യിലെ സ്ഥാപനങ്ങള്‍ സീല്‍ ചെയ്യുകയും ഉടമയെ അറസ്റ്റ് ചെയ്തതായും പ്രചരിപ്പിച്ചിരുന്നു. വ്യാജ വീഡിയോകളും വാര്‍ത്തകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കല്യാണ്‍ ജ്വല്ലറി ദുബയ് പോലീസിന് പരാതി നല്‍കിയിരുന്നത്. നവ മാധ്യമങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ദുബയ് പോലീസ് സ്വീകരിക്കുന്ന നടപടിയില്‍ ഏറെ ആത്മവിശ്വാസം ഉണ്ടെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. വ്യാജ പ്രചരണം നടത്തി സ്ഥാപനത്തിന്റെ മതിപ്പ് തകര്‍ക്കാനാണ് പ്രതികള്‍ നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു സമാനമായി തിരുവനന്തപുരം ഷോറൂമിനെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങള്‍ക്കും ശക്തമായ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it