thrissur local

കറുത്ത വര്‍ഗക്കാര്‍ ഭാഷയും സംസ്‌കാരവും അപഹരിക്കപ്പെട്ടവര്‍: ഡോ. ഇര്‍മ മക്ലൗറിന്‍

തൃശൂര്‍: ഭാഷയും സംസ്‌കാരവും അപഹരിക്കപ്പെട്ടവരാണ് ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാര്‍ എന്ന് പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ഡോ. ഇര്‍മ മക്ലൗറിന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി ശ്രീകേരള വര്‍മ്മ കോളജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിയ സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
അടിമകളാക്കി കറുത്ത വര്‍ഗക്കാരെ സ്വന്തം ദേശത്ത് അന്യവല്‍കരിച്ചു. ജന്മനാട്ടില്‍ മാത്രമല്ല, ചെന്നെത്തപ്പെട്ട മറ്റു ലോകരാജ്യങ്ങളിലും അവര്‍ അവഹേളിക്കപ്പെട്ടു. അവരുടെ സാംസ്‌കാരിക സംഭാവനകളെ ആരും വിലമതിച്ചില്ല. അവരുടെ സര്‍ഗ്ഗാത്മകത അടിച്ചമര്‍ത്തപ്പെട്ടു. എന്തുകൊണ്ട് ഈയവസ്ഥ വന്നുചേര്‍ന്നു എന്നതിനെപ്പറ്റി അറിയാനും പഠിക്കുന്നതിനുമുള്ള അവസ്ഥപോലും അംഗീകരിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ കറുത്തവരുടെ ഭാഷയും സാഹിത്യവും കലയും സംസ്‌കാരവും ഇരുളില്‍ മറഞ്ഞു കിടന്നു. അഭയാര്‍ത്ഥി പ്രശ്‌നം മുതല്‍ ഗാര്‍ഹിക പീഡന പ്രശ്‌നങ്ങള്‍ വരെയുള്ള അവരുടെ പ്രതിസന്ധികളെ പഠിക്കാനും പരിഹാരം തേടാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമായി നിലകൊള്ളാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഡോ. ഇര്‍മ മക്ലൗറിന്‍ പറഞ്ഞു. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ സംവാദം ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it