Alappuzha local

കറിവേപ്പില ഗ്രാമം പദ്ധതിക്ക് തുടക്കമായി



മണ്ണഞ്ചേരി: കറിവേപ്പിലയില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി പണംതയ്യിലില്‍ കറിവേപില ഗ്രാമം ദ്ധതിക്ക് തുടക്കമായി. പാണംതയ്യില്‍ തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസ വഴിയാണ് പദ്ധതി തുടങ്ങിത്. മദ്‌റസ പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെയും ജില്ലാ പഞ്ചായയത്തംഗം പി എ ജുമൈലത്തിന്റെയും സഹകരണത്തോടെയാണ് കറിവേപ്പില ഗ്രാമം പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളില്‍ വിഷ രഹിത ജൈവ പച്ചക്കറിയെ പ്രോല്‍ സാഹിപ്പിക്കാനാണ് പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഏറ്റവും നന്നായി ചെടി വച്ച് പരിപാലിക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കും. മദ്‌റസയില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമായി തൈകള്‍ വിതരണം ചെയ്തു. പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് രക്ഷാധികാരി അഡ്വ. ആര്‍ റിയാസ് ഉദ്ഘാടനം ചെയ്തു. ഖജാഞ്ചി അഷ്‌റഫ് പനക്കല്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് മുജീബ് നൈന, ജനറല്‍ സെക്രടറി റ്റി എ അലിക്കുഞ്ഞ് ആശാന്‍, സദര്‍ മുഅല്ലിം കെ എ ജഅഫര്‍ കുഞ്ഞ് ആശാന്‍, മുഅല്ലിം സി എം സൈനുല്‍ ആബിദീന്‍ മേത്തര്‍, ഫസല്‍ മംഗലപ്പള്ളി, ഷിഹാസ്, നവാബ്, അബ്ദുല്‍സലാം മേമന, വിനീതന്‍, ജാബിര്‍ നൈന, അബ്ദുല്‍ഖാദര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it