Flash News

കര്‍ഷക സഖ്യം വഴി കെ.എംമാണിയെ എല്‍ഡിഎഫിലേക്കെത്തിക്കാന്‍ നീക്കം

കര്‍ഷക സഖ്യം വഴി കെ.എംമാണിയെ എല്‍ഡിഎഫിലേക്കെത്തിക്കാന്‍ നീക്കം
X


തിരുവനന്തപുരം : എല്‍ഡിഎഫ് ഘടക കക്ഷി നേതാവായ സ്‌കറിയാ തോമസിന്റെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചതായി റിപോര്‍ട്ടുകള്‍. കര്‍ഷക കൂട്ടായ്മ എന്ന നിലയില്‍ സമാനചിന്താഗതിക്കാരായ കേരളാ കോണ്‍ഗ്രസുകളെ യോജിപ്പി്ച്ച് സഖ്യമുണ്ടാക്കി മാണിയെ ഇടതു പാളയത്തിലെത്തിക്കാനാണ് ശ്രമം.

ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരും പുതിയ സഖ്യത്തോടൊപ്പമുണ്ടാകുമെങ്കിലും പി.സി. ജോര്‍ജ്, ഫ്രാന്‍സിസ് ജോര്‍ജ്, പി.സി. തോമസ് എന്നിവരെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.  മാണിയുമായി സഹകരിക്കാന്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസുകാരെ ഒരുമിപ്പിക്കുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഇതോടെ വ്യക്തമാവുകയാണ്. സിപിഎം അറിവോടെയുള്ള സഖ്യചര്‍ച്ചകളില്‍ സിപിഐയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. സഖ്യരൂപീകരണം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന. അതേസമയം ജേക്കബ് വിഭാഗത്തിലെ പലര്‍ക്കും സഖ്യത്തോട് വിയോജിപ്പ് ഉണ്ടെന്നാണ് സൂചന.
Next Story

RELATED STORIES

Share it