കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി വിതരണ പദ്ധതി പ്രഖ്യാപിച്ച് തെലങ്കാന

തെലങ്കാന: സംസ്ഥാനത്തെ 2.3 ദശലക്ഷം കര്‍ഷകര്‍ക്ക് സൗജന്യമായി 24 മണിക്കൂര്‍ വൈദ്യുതി നല്‍കുമെന്നു തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മെഡ്കല്‍ മല്‍കാജ്ഗിരി ജില്ലയിലെ പോത്തിപ്പള്ളി ഗ്രാമത്തില്‍ ഞായറാഴ്ച അര്‍ധരാത്രിയിലാണ് പദ്ധതി ആരംഭിച്ചത്. സൗജന്യ വൈദ്യുതി വിതരണം കര്‍ഷകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമാണെന്നു തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു പറഞ്ഞു. ഇതോടെ, കൃഷിക്കാര്‍ക്ക് പൂര്‍ണമായി സൗജന്യ വൈദ്യുതിവിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് തെലങ്കാന. അതേസമയം, സൗജന്യ വൈദ്യുതി വിതരണം വന്‍തോതില്‍ ഭൂഗര്‍ഭജല വിനിയോഗത്തിനു കാരണമാവുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it