Idukki local

കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്‌സിഡി തുക ഓഫിസര്‍മാരുടെ സ്വകാര്യ അക്കൗണ്ടിലേക്ക്ഷാനവാസ് കാരിമറ്റം

അടിമാലി: ഇടുക്കി ജില്ലയില്‍ അടിമാലി, കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ഓഫിസുകളിലാണ് കൃഷിവകുപ്പിനു കീഴിലുള്ള വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. പരിശോധനയെ തുടര്‍ന്ന് വിജിലന്‍സ് സംഘം വിലപ്പെട്ട രേഖകളും ഓഫിസുകളില്‍ നിന്നു പിടിച്ചെടുത്തു. 2013 സാമ്പത്തിക വര്‍ഷം മുതല്‍ 2017 മാര്‍ച്ച് വരെ നൂറിലേറെ കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി ലഭിക്കേണ്ട സബ്‌സിഡി തുക ചില ജീവനക്കാരുടെ സ്വകാര്യ അക്കൗണ്ടില്‍ എത്തിയെന്നതാണ് പ്രധാന ആക്ഷേപം. വ്യത്യസ്ത കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തേണ്ട പതിനായിരക്കണക്കിന് രൂപയാണ് ജീവനക്കാരുടെ അക്കൗണ്ടിലെത്തിയത്. അടിമാലി അസിസ്റ്റന്റ് കൃഷി ഡയറക്ടറുടെ ഓഫിസിനു കീഴില്‍ വരുന്ന അടിമാലി, കൊന്നത്തടി, മാങ്കുളം, പള്ളിവാസല്‍, ബൈസണ്‍വാലി, വെള്ളത്തൂവല്‍ കൃഷി ഓഫിസുകള്‍ക്ക് കീഴിലാണ് ഇത്തരത്തില്‍ ഗുണഭോക്താക്കളുടെ സബ്‌സിഡി തുക വിതരണത്തില്‍ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കൊന്നത്തടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതികളും അന്വേഷണത്തിന് ആക്കം കൂട്ടി. ഡിസംബര്‍ ഏഴിന് ജില്ലയിലെ രണ്ടു കേന്ദ്രങ്ങളില്‍ മാത്രമാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഈ ഓഫിസുകളെ കുറിച്ചായിരുന്നു ജില്ലയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഘട്ടംഘട്ടമായി നടക്കുന്ന പരിശോധനകളുടെ ഭാഗം മാത്രമാണ് അടിമാലിയിലെ ഓഫിസില്‍ നടന്ന റെയ്ഡിനു പിന്നിലെന്നും ഇതേ ഓഫിസിലെ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. വിജിലന്‍സ് പിടിച്ചെടുത്ത രേഖകളില്‍ വിശദീകരണം നല്‍കുന്നതിനായി ബന്ധപ്പെട്ട ഓഫിസുകളിലെ ഓഫിസര്‍മാരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി. ചൊവ്വാഴ്ച തലസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടെ കര്‍ഷകര്‍ക്ക് ലഭ്യമാവേണ്ട നിരവധി ആനുകൂല്യങ്ങളും സബ്‌സിഡികളും കൃത്യമായി വിതരണം നടക്കുന്നില്ലായെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്.
Next Story

RELATED STORIES

Share it