Alappuzha local

കര്‍ഷകര്‍ക്ക് ആശ്വാസമായി ചാല്‍ നവീകരണം തുടങ്ങി

ഹരിപ്പാട്: കൃഷിയിറക്കുമായി  ബന്ധപ്പെട്ട് വെള്ളം കയറ്റിയിറക്കുന്നതിന് ദുരിതമനുഭവിച്ചിരുന്ന  കര്‍ഷകര്‍ക്ക് ആശ്വാസമായി ചാല്‍ നവീകരണം ആരംഭിച്ചു.  365 ഏക്കര്‍ വിസ്തൃതൃതിയുള്ള മുണ്ടുതോട് പോളത്തുരുത്ത്  പാടശേഖരത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
നദികളില്‍ ജലനിരപ്പ്  തുഴുന്ന വേളയില്‍  ചാലുകള്‍ക്ക് താഴ്ചയില്ലാത്തതിനാല്‍  കൃഷിക്ക് വെള്ളം കയറ്റുന്നതും  ഇറക്കുന്നതും ഏറെ ശ്രമകരമായിരുന്നു.  രണ്ട് യന്ത്രങ്ങള്‍ ഉപയോഗിച്ച് ചാലിന്റ വീതിയും  ആഴവും കൂട്ടുന്ന ജോലികളാണ്  പാടശേഖരത്തില്‍ പുരോഗമിക്കുന്നത്.
പാടത്തെ ചാലുകളുടെ വീതിയും ആഴവും കുറവായിരുന്നതും  കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.  3 ലക്ഷം രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി പാടശേഖര സമിതി  വിനിയോഗിക്കന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ  കാര്‍ഷീക മേഖലയില്‍ പുത്തനുണര്‍വ്വ് ഉണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു’   എന്‍ എ ബഷിര്‍ കുട്ടി   പ്രസിഡന്റും തോമസ്  ജോസഫ് സെക്രട്ടറിയുമായ  പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ്  നവീകരണ ജോലികള്‍ പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it