Flash News

കര്‍ഷകരുടെ പേരില്‍ ബിസിനസുകാരന്‍ വായ്പയെടുത്തത് 5400 കോടി

കര്‍ഷകരുടെ പേരില്‍ ബിസിനസുകാരന്‍ വായ്പയെടുത്തത് 5400 കോടി
X

നാഗ്പൂര്‍: കര്‍ഷരുടെ പേരില്‍ വ്യാജപ്രമാണമുണ്ടാക്കി 5400 കോടി രൂപയുടെ ബാങ്ക് വായ്പയെടുത്ത് ബിസിനസുകാരന്‍. മഹാരാഷ്ട്രയില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് നിയമസഭാ കക്ഷി പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ഡേയാണ് വെളിപ്പെടുത്തിയത്.

ഗംഗാഗഡ് ഷുഗര്‍ ആന്റ് എനര്‍ജി ലിമിറ്റഡിന്റെ പ്രൊമോട്ടര്‍ കൂടിയായ രത്‌നാകര്‍ ഗുട്ടെയെന്നയാളാണ് കര്‍ഷരുടെ പേരില്‍ 5400 കോടി രൂപയുടെ വായ്പ എടുത്തതെന്ന് എന്‍സിപി നേതാവ്  മുണ്ഡെ നിയമസഭയെ അറിയിച്ചു.

വ്യത്യസ്ത സംഘങ്ങളുടെ പേരില്‍ നേടിയെടുത്ത ലോണ്‍ നിരവധി  അക്കൗണ്ടുകളിലേക്ക് ഇയാള്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പണം വിന്യസിക്കാനായി 22 കടലാസ് കമ്പനികള്‍ ഇദ്ദേഹം ഉണ്ടാക്കിയെന്നും മുണ്ഡേ പറയുന്നു.

2015 ലാണ് ഗംഗാഗഡ് ഷുഗര്‍ ആന്റ് എനര്‍ജി ലിമിറ്റഡ് 600 കര്‍ഷകരുടെ പേരില്‍ ബാങ്ക് ലോണിന് അപേക്ഷിക്കുന്നത്. ഹാര്‍വെസ്റ്റ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സ്‌ക്രീം പ്രകാരമായിരുന്നു ലോണിന് അപേക്ഷിച്ചത്.

വായ്പ തിരിച്ചടിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നു നോട്ടീസ് ലഭിച്ചപ്പോഴാണ് കര്‍ഷകര്‍ വിവരമറിയുന്നത്. 25 ലക്ഷം വരെ തിരിച്ചടവ് തുക കാണിച്ച് പല കര്‍ഷര്‍ക്കും നോട്ടീസ് ലഭിച്ചതായി മുണ്ഡേ പറയുന്നു. ഇവരുടെ ഗ്രൂപ്പിന്റെ ഭാഗമായ പലതും യാതൊരു ആസ്തികളുമില്ലാത്ത വെറും കടലാസ്  കമ്പനികളാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ജൂലൈ 5ന് വിവിധ വകുപ്പുകള്‍ പ്രകാരം രത്‌നാകര്‍ ഗുട്ടെക്കെതിരേ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിഷയം വളരെ ഗുരുതരമാണെന്ന് മുണ്ഡെ പറഞ്ഞു. സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഈ ബിസിനസുകാരനും പിന്‍ബി തട്ടിപ്പില്‍ ഉള്‍പ്പെട്ട നീരവ് മോദിയെപ്പോലെ രാജ്യം വിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുണ്ഡെ ഉന്നയിച്ച വിഷയം ഗൗരവത്തിലെടുത്ത നിയമസഭാ അധ്യക്ഷന്‍ രാംരാജ് നിംബാല്‍ക്കര്‍ സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി.
Next Story

RELATED STORIES

Share it