കര്‍ണാടക തിരഞ്ഞെടുപ്പ്: മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: മെയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബന്ധപ്പെട്ട ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. അതിര്‍ത്തികളില്‍ കൂടുതല്‍ ചെക്‌പോസ്റ്റുകള്‍ തുറക്കണം. വ്യാജമദ്യം, ആയുധങ്ങള്‍ തുടങ്ങിയവയുടെ നീക്കം തടയുന്നതിന് സ്വകാര്യ വാഹനങ്ങളിലടക്കം പരിശോധന നടത്തണം. ഹോട്ടലുകള്‍, ഗസ്റ്റ്ഹൗസുകള്‍, ലോഡ്ജുകള്‍ എന്നിവയും അതീവ സുരക്ഷാ മേഖലകളിലും നിരീക്ഷണം നടത്തണം. മാവോവാദി നീക്കം ഉള്‍പ്പെടെയുള്ള  പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണം. വിഐപി സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ണാടക പോലിസുമായി ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it