kasaragod local

കര്‍ണാടക തിരഞ്ഞെടുപ്പ്: അതിര്‍ത്തി മേഖലകളില്‍ സുരക്ഷ കര്‍ശനമാക്കി

കാസര്‍കോട്: അടുത്ത മാസം 12ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-കര്‍ണാടക അതിര്‍ത്തി മേഖലകളില്‍ സുരക്ഷ കര്‍ശനമാക്കി. ദ്രുതകര്‍മ സേനയും പോലിസും വ്യാപകമായ പരിശോധന നടത്തി വരുകയാണ്.
തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണം ഒഴുകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ദക്ഷിണ കനറ, കുടക് മേഖലകളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോവാദികള്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തി ല്‍ മാവോവാദികള്‍ക്കായും തിരച്ചില്‍ നടക്കുന്നുണ്ട്.
കേരള-കര്‍ണാടക അതിര്‍ത്തി മേഖലയിലെ ഈശ്വരമംഗല, ആര്‍ലപദവ്, സാറടുക്ക, മുടിപ്പൂ, ബാക്രബയല്‍, ജാല്‍സൂര്‍, പാണത്തൂര്‍, മാണിമൂല, തലപ്പാടി തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ചെക് പോസ്റ്റ് കേന്ദ്രീകരിച്ച് ദ്രുതകര്‍മ സേനയാണ് വാഹനപരിശോധന നടത്തുന്നത്.
ഇതുവഴി കടന്നു പോവുന്ന എല്ലാ വാഹനങ്ങളും അരിച്ചുപെറുക്കി പരിശോധിക്കുകയാണ്.
വാഹനങ്ങളുടെ നമ്പറുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് കടത്തി വിടുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന സുള്ള്യ, പുത്തൂര്‍, മംഗളുരു നോര്‍ത്ത്, ബണ്ട്വാള്‍ മണ്ഡലങ്ങളിലേക്ക് കടന്നു പോകുന്ന കര്‍ശന നിരീക്ഷണത്തിലാണ്.
അതോടൊപ്പം മാവോവാദി ഭീഷണിയുണ്ടെന്ന റിപോര്‍ട്ട് പുറത്തു വന്നതോടെ വനമേഖലയിലും അതിര്‍ത്തി പ്രദേശങ്ങളിലും ആര്‍എഎഫ്, കേന്ദ്രസേന, വനം വകുപ്പ്, പോലിസ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it