Flash News

കര്‍ണാടക തിരഞ്ഞെടുപ്പ് മെയ് 12ന്

കര്‍ണാടക തിരഞ്ഞെടുപ്പ് മെയ് 12ന്
X
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് മെയ് 12ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതായും കമീഷണര്‍ അറിയിച്ചു. വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തും. വോട്ടെണ്ണെല്‍ മെയ് 15നാണ്. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് മെഷ്യന്‍ ഉപയോഗിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിപ്പിക്കും.കര്‍ണാടകയില്‍ ആകെ 4.96കോടി വോട്ടര്‍മാരാണുള്ളത്.തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിപ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.



കോണ്‍ഗ്രസിനും ബിജെപിക്കും അഭിമാനപോരാട്ടമാണ് കര്‍ണാടകയിലേത്. 2013ല്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ ദേവെ ഗൗഡയുടെ ജെഡിഎസ്, അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം), എസ്ഡിപിഐ, മായാവതിയുടെ ബിഎസ്പി, ശരദ് പവാറിന്റെ എന്‍സിപി തുടങ്ങിയ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ട്. ബിഎസ്പി, എന്‍സിപി, ജെഡിഎസ് എന്നിവ ഒന്നിച്ചു മൂന്നാം മുന്നണിക്കു രൂപം കൊടുത്താണ് പ്രവര്‍ത്തനങ്ങള്‍.
Next Story

RELATED STORIES

Share it