Flash News

കര്‍ണാടക ഗവര്‍ണറുടെ തീരുമാനം; സുപ്രിം കോടതിയില്‍ വാദംകേള്‍ക്കല്‍ തുടങ്ങി

കര്‍ണാടക ഗവര്‍ണറുടെ തീരുമാനം; സുപ്രിം കോടതിയില്‍ വാദംകേള്‍ക്കല്‍ തുടങ്ങി
X


ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ തുടങ്ങി. അത്യന്തം നാടകീയമായ രംഗങ്ങള്‍ക്കിടെ പുലര്‍ച്ചെ 2 മണിയോടെയാണ് കോടതി ഹരജി കേട്ടു തുടങ്ങിയത്. കോണ്‍ഗ്രസിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. മനു അഭിഷേക് സിങ്‌വിയാണ് ഹാജരായിരിക്കുന്നത്. ബിജെപിക്ക് വേണ്ടി മുകുള്‍ റോ്ഹ്തഗിയാണ് രംഗത്തുള്ളത്. അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗം അവതരിപ്പിക്കുന്നതിന് വേണ്ടി എത്തിയിട്ടുണ്ട്. ഗോവയിലെ സംഭവ വികാസങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സിങ്‌വി കോണ്‍ഗ്രസിന്റെ ഭാഗം അവതരിപ്പിക്കുന്നത്.

ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സിക്രി, അശോക് ഭൂഷണ്‍, ബോബ്‌ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ഇന്ന് രാവിലെ 9ന് നടക്കേണ്ട ബി എസ് യെദ്യൂരപ്പയുടെ സത്യ പ്രതിജ്ഞ സ്‌റ്റേ ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം

എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് കോണ്‍ഗ്രസ് അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത് കേവല ഭൂരിപക്ഷമുള്ള പാര്‍ട്ടിയെയോ സഖ്യത്തെയോ ആണ്. എന്നാല്‍, അതിന് പകരം വേണ്ടത്ര പിന്തുണയില്ലാത്ത ബിജെപിയെ ക്ഷണിക്കുകയും 15 ദിവസത്തെ സമയം നല്‍കുകയും ചെയ്്തത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമെന്നും സിങ്‌വി ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസത്തെ സമയമാണ് ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഗവര്‍ണര്‍ നല്‍കിയത് 15 ദിവസമാണ്. ഇത് എ്ന്തിന് വേണ്ടിയാണ്.

ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ഏറ്റവും വലിയ ഒറ്റക്കക്ഷിയെയല്ലേ ഗവര്‍ണര്‍ ക്ഷണിക്കേണ്ടത് എന്ന് സുപ്രിം കോടതി ചോദിച്ചു. യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും എന്ന് തെളിയിക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയിട്ടില്ല എന്ന് എങ്ങിനെ നിങ്ങള്‍ക്ക് പറയാന്‍ കഴിയുമെന്ന് ജസ്റ്റിസ് എ കെ സിക്രി ചോദിച്ചു.

നിലവിലുള്ള കണക്കുകള്‍ പ്രകാരം ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന്് സിങ്‌വി മറുപടി നല്‍കി. അതേ സമയം, യെദ്യൂരപ്പ നല്‍കിയ കത്ത് ഹാജരാക്കാന്‍ സിങ്‌വിക്ക് കഴിഞ്ഞില്ല. ഓരോ പാര്‍ട്ടിയുടെയും എംഎല്‍എമാര്‍ ആ പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കുമോ എന്നുറപ്പിക്കാന്‍ കഴിയുമോ എന്ന കോടതിയുടെ ചോദ്യത്തെ സിങ്‌വി ഖണ്ഡിച്ചില്ല. ഈ സാഹചര്യത്തില്‍ ആരെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതെ ഇപ്പോഴത്തെ തീരുമാനം സ്‌റ്റേ ചെയ്യണമെന്നാണ് സിങ്‌വി വാദിക്കുന്നത്. കോടതി ഗവര്‍ണറുടെ തീരുമാനം തിരുത്തിയ കീഴ്‌വഴക്കമുണ്ടെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം ആര്‍ക്കെന്ന് വ്യക്തമായ ശേഷമേ ഗവര്‍ണര്‍ തീരുമാനമെടുക്കാവൂ.

സര്‍ക്കാരിയ കമ്മീഷന്‍ റിപോര്‍ട്ടിലെ ചട്ടങ്ങള്‍ ഈ കേസില്‍ ബാധകമാണെന്ന് ജസ്റ്റിസ് സിക്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ആദ്യം കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കില്‍ ഏറ്റവും വലിയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യത്തെയോ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നല്‍കേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്. ഇതൊന്നും ഇല്ലെങ്കില്‍ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളു. ഫലത്തില്‍ നാലാമത്തെ ആളെയാണ് ഗവര്‍ണര്‍ ഇപ്പോള്‍ വിളിച്ചിരിക്കുന്നതെന്നും അഭിഷേക് സിങ്‌വി വ്യക്?തമാക്കി. എസ് ആര്‍ ബൊമ്മെ കേസും, ഗോവ കേസിലെ വിധിയും സിങ്‌വി ചൂണ്ടിക്കാട്ടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കാത്ത ഏഴ് സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, വ്യക്തമായ കാരണമില്ലാതെ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഒരു ഇടപെടല്‍ സുപ്രിംകോടതിക്ക് സാധിക്കിലെന്ന് സൂചനയും കോടതി നല്‍കി. യെദ്യൂരപ്പയുടെ കത്ത് ഹാജരാക്കാത്ത സ്ഥിതിക്ക് ആ കത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ എടുത്ത തീരുമാനത്തില്‍ എങ്ങിനെ ഇടപെടുമെന്ന് ജസ്റ്റിസ് എ കെ സിക്രി ചോദിച്ചു.

More Updates soon..

Next Story

RELATED STORIES

Share it