കര്‍ണാടകയില്‍ ശിരോവസ്ത്രം അഴിച്ചുമാറ്റി

അബ്ദുര്‍റഹ്്മാന്‍  ആലൂര്‍

മംഗളൂരു: നീറ്റ് പരീക്ഷ എഴുതാനെത്തിയ മുസ്‌ലിം വിദ്യാര്‍ഥികളുടെ ശിരോവസ്ത്രങ്ങളും പര്‍ദയും കര്‍ണാടകയില്‍ വ്യാപകമായി അഴിച്ചുമാറ്റി. രാവിലെ ഏഴരയ്ക്ക് പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ച വിദ്യാര്‍ഥികളെ പ്രത്യേക മുറിയില്‍ കൊണ്ടുപോയി സൂക്ഷ്മ പരിശോധന നടത്തിയാണ് പരീക്ഷാഹാളിലേക്കു കടത്തിവിട്ടത്. സൂക്ഷ്മ പരിശോധനാ മുറിയില്‍ വച്ച് മുസ്്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി തോളിലിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. പര്‍ദയും അഴിച്ചുമാറ്റി പരിശോധന നടത്തി. ഉച്ചയ്ക്ക് ഒരുമണിവരെയായിരുന്നു പരീക്ഷ.
കാസര്‍കോട് ജില്ലയിലെ ഭൂരിഭാഗം കുട്ടികള്‍ക്കും സൗത്ത് കനറ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് പരീക്ഷാസെന്ററുകള്‍ ലഭിച്ചിരുന്നത്.അടിസ്ഥാന സൗകര്യമില്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് സെന്ററുകള്‍ ലഭിച്ചത്. മംഗളൂരു ടൗണില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരമുള്ള ഉറുവയിലെ അമൃതാനന്ദമയി സിബിഎസ്ഇ സ്‌കൂളാണ് കാസര്‍കോട്ടെ ഭൂരിഭാഗം കുട്ടികള്‍ക്കും പരീക്ഷാ സെന്ററായി ലഭിച്ചത്.
Next Story

RELATED STORIES

Share it