Flash News

കര്‍ണാടകയിലെ ആര്‍ആര്‍ നഗറില്‍ കണ്ടെത്തിയത് 10,000 വ്യാജ വോട്ടര്‍ കാര്‍ഡുകള്‍

കര്‍ണാടകയിലെ ആര്‍ആര്‍ നഗറില്‍ കണ്ടെത്തിയത് 10,000 വ്യാജ വോട്ടര്‍ കാര്‍ഡുകള്‍
X
ബംഗളുരു: തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന കര്‍ണാടകത്തില്‍ 10,000 വ്യാജ വോട്ടര്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളും കണ്ടെത്തി. ജാലഹള്ളിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സ്റ്റീലിന്റെ പെട്ടിയിലാണ് ഇത് കണ്ടെത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.



മൊത്തം 4,35,000 വോട്ടര്‍മാരുള്ള ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ ഇപ്പോള്‍ വോട്ടു ചെയ്യാന്‍ 4.71 ലക്ഷം പേരുണ്ട്. യഥാര്‍ത്ഥ വോട്ടര്‍ പട്ടികയില്‍ നിന്നും വ്യത്യസ്തമായി കൂടിയിരിക്കുന്ന 45,000 വോട്ടര്‍മാരുടെ വിവരം വ്യാജമായിരിക്കാനാണ് സാധ്യതയെന്ന് സഞ്ജീവ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it