Flash News

കര്‍ണാടക:നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്;ചീഫ് ജസ്റ്റിസിനെ സമീപിച്ചു

കര്‍ണാടക:നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്;ചീഫ് ജസ്റ്റിസിനെ സമീപിച്ചു
X


ബംഗളൂരു: ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നറിയിച്ചിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടു. കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, കപില്‍ സിബല്‍, വിവേക് തന്‍ഖ, രണ്‍ദീപ് സര്‍ജുവേല എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് നിയമനടപടിക്കൊരുങ്ങുന്ന കാര്യം വ്യക്തമാക്കിയത്.
സഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തിന്റെ നേതാവായ എച്ച്.ഡി കുമാരസ്വാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നതില്‍ എന്താണ് ഗവര്‍ണര്‍ക്ക് തടസമെന്നും ചിദംബരം ചോദിച്ചു. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ 117 എംഎല്‍എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു. 104 എംഎല്‍എമാര്‍ മത്രമുള്ള ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്നും എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസും ജെഡിഎസും ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it