malappuram local

കരുവാരക്കുണ്ടില്‍ വീണ്ടും വ്യാജമദ്യ വേട്ട

കരുവാരക്കുണ്ട്: കരുവാരക്കുണ്ടില്‍ വീണ്ടും വന്‍ മദ്യവേട്ട.  വിവിധയിടങ്ങളില്‍ നിന്നായി മൂന്നു ദിവസത്തിനുള്ളില്‍ 113 ലിറ്റര്‍ വ്യാജ മദ്യം പോലിസ് പിടികൂടി.  മണ്ണാര്‍ക്കാട് അരിയൂര്‍ കണ്ടമംഗലത്തിനു സമീപം നൗഷാദ് കോല്‍ക്കാട്ടിലില്‍ നിന്നും 140 കുപ്പികളിലായി  70 ലിറ്റര്‍ വ്യാജ ഇന്ത്യന്‍ നിര്‍മിത മദ്യവുമാണ്  കരുവാരക്കുണ്ട് എസ്‌ഐ, പി ജ്യോതീന്ദ്രകുമാറും സംഘവും പിടികൂടിയത്.  വീടിന്റെ ബെഡ്‌റൂമിനോട് ചേര്‍ന്നുള്ള ബാത്‌റൂമില്‍ നിന്നും പ്ലാസ്റ്റിക് കവറുകളിലാക്കി ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സജികുമാറില്‍ നിന്നും 43 ലിറ്റര്‍ മദ്യം പിടിച്ചെടുത്തിരുന്നു. ഇത്  അന്വേഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും മദ്യവേട്ട.  ഇതോടെ മൊത്തം മൂന്നു ദിവസത്തിനിടെ 226 കുപ്പികളിലായി 113 ലിറ്റര്‍ വ്യാജ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം വ്യാജമദ്യ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സജികുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കണ്ടമംഗലത്ത് വ്യാജ മദ്യ സൂക്ഷിപ്പ് കേന്ദ്രം പോലിസ് കണ്ടെത്തിയത്.  നൗഷാദ് വ്യാജ മദ്യം വാടകക്ക് എടുത്ത മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു  വരികയായിരുന്നു.മലയോര പിന്നോക്ക മേഖലകളെ ലക്ഷ്യമിട്ടാണ് മദ്യ വിതരണം നടത്തുന്നത്. അട്ടപ്പാടി ഭാഗത്ത് നൗഷാദില്‍ നിന്നും വാങ്ങിയ മദ്യം വില്‍പന നടത്തിയതിന് കേസ് നിലവിലുണ്ട്. ഈ മദ്യം കഴിച്ച പലര്‍ക്കും പലതരത്തിലുള്ള ദേഹാസ്വാസ്ത്യങ്ങള്‍ അനുഭവപ്പെട്ടതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്. മണ്ണാര്‍ക്കാട് അട്ടപ്പാടി മേഖലകളിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയാണ് നൗഷാദ്. ഇയാള്‍ വ്യാജ മദ്യം കടത്തുവാന്‍ ഉപയോഗിച്ച കാറും പോലീസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ചു.  കാറുകള്‍ ഉപയോഗിച്ചാണ് മിക്ക ആളുകളും വ്യാജ മദ്യവില്‍പന നടത്തുന്നതെന്ന്  പോലീസ് പറഞ്ഞു.  അഡിഷണല്‍ എസ്‌ഐ ശ്രീകുമാര്‍, സീനിയര്‍ സിപിഒമാരായ രാമചന്ദ്രന്‍, ശ്രീവിദ്യ, ഡ്രൈവര്‍ സിപിഒ സജീവ് സിപിഒമാരായ അരുണ്‍ കുമാര്‍, ഇല്ല്യാസ്, മുഹമ്മദ് അമീന്‍ കാറ്റ്‌സ് സേനാംഗങ്ങളായ മുബഷിര്‍, സുധീഷ് മോഹന്‍, അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Next Story

RELATED STORIES

Share it