Flash News

കരീപ്പുഴക്ക് നേരെ ആക്രമണം: നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കരീപ്പുഴക്ക് നേരെ ആക്രമണം: നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
X
തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ നടന്ന  ആക്രമണത്തില്‍ കര്‍ശന നടപടി എടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. സംഭവം ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്താന്‍ കൊല്ലം റൂറല്‍ എസ് പിക്കാണ് നിര്‍ദ്ദേശം നല്‍കിയത്.



കൊല്ലം കടയ്ക്കല്‍ കോട്ടുക്കലില്‍ വെച്ചായിരുന്നു കുരീപ്പുഴക്ക് നേരെ ആക്രമണം നടന്നത്.കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.പ്രസംഗം കഴിഞ്ഞ് വാഹനത്തില്‍ കയറുന്നതിനിടെ അര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനം തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. വാഹനം കേടുവരുത്തി. സംഘാടകരും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ സി അനില്‍ ഉള്‍പ്പടെയുള്ളവര്‍ ഓടിക്കൂടി കുരീപ്പുഴയെ രക്ഷപ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it