kozhikode local

കരിപ്പൂര്‍: മൂന്നു പേരില്‍ നിന്ന് 47 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 47 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിയെത്തിയ മൂന്നുപേരില്‍ നിന്നാണ് 47,31,558 രൂപയുടെ 1531.26 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച പ്രത്യേക സംയുക്തത്തില്‍ നിന്നും 594.25 ഗ്രാം തൂക്കവും 18,36233 രൂപ വിലയും വരുന്ന സ്വര്‍ണമാണ് ഒരു യാത്രക്കാരനില്‍ നിന്ന് കണ്ടെടുത്തത്.ഇതെ വിമാനത്തിലെത്തിയ മറ്റൊരു യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ സംയുക്തത്തില്‍ നിന്നും 608.9 ഗ്രാം സ്വര്‍ണം പിടികൂടി.ഇതിന് മൊത്തം 1881501 രൂപ വില വരും.
ദുബായില്‍നിന്നെത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്നാണ് 328.1 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ പൊടിരൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതിന് 1013824 രൂപ വിലവരും.
Next Story

RELATED STORIES

Share it