malappuram local

കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന് ശ്രമിക്കും: മന്ത്രി കെ ടി ജലീല്‍

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വഹിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണ ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കുന്നതിന് കഠിന പ്രയത്‌നം നടത്തി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി അധ്യക്ഷനായി.
വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ ഹമീദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി മെംബര്‍മാരായ പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, ശരീഫ് മണിയാട്ടുകുടി, എ കെ അബ്ദുര്‍റഹ്മാന്‍, എസ്. നസ്‌റുദ്ധീന്‍, ഇ കെ അഹമ്മദ്ക്കുട്ടി, എച്ച് ഇ മുഹമ്മദ് ബാബുസേട്ട്, പി പി അബ്ദുര്‍റഹ്മാന്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു. ഹജ്ജ് കോ-ഓഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍ ക്ലാസിന് നേതൃത്വം നല്‍കി. മാസ്റ്റര്‍ ട്രൈനര്‍മാരായ കെ നിഷാദ്, കെ ടി അബ്ദുര്‍റഹ്മാന്‍, ജില്ലാ ട്രൈനര്‍ കണ്ണിയന്‍ മുഹമ്മദാലി സംസാരിച്ചു.
സംസ്ഥാനത്തെ മറ്റു ജില്ലകളിലെ ഹാജിമാര്‍ക്കുള്ള ക്ലാസ് മാര്‍ച്ച് 17 വരെ വിവിധ ജില്ലകളില്‍ നടക്കും. ഇത് സംബന്ധിച്ച വിവരം ഹജ്ജ് ട്രൈനര്‍മാര്‍ മുഖേന അറിയിക്കും.
Next Story

RELATED STORIES

Share it