Flash News

കരിപ്പൂരില്‍ റണ്‍വേ നിയന്ത്രണം നീങ്ങി; വിമാന സര്‍വീസുകള്‍ പകലിലേക്കും

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറുമാസമായി നിലനില്‍ക്കുന്ന റണ്‍വേ നിയന്ത്രണം നീക്കി. വിമാനത്താവളം 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമാക്കിയതോടെ പകലില്‍ നിന്ന് രാത്രിയിലേക്കു മാറ്റിയ സര്‍വീസുകള്‍ പുനക്രമീകരിച്ചു. റിസയുടെ നീളം വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ക്കായാണ് കഴിഞ്ഞ ജനുവരി 15 മുതല്‍ റണ്‍വേയില്‍ എട്ടുമണിക്കൂര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പക ല്‍ 12 മുതല്‍ രാത്രി ഏഴു വരെയും മാര്‍ച്ച് 24 മുതല്‍ പകല്‍ 12 മുതല്‍ രാത്രി എട്ടു വരെയും റണ്‍വേ അടച്ചിട്ടാണ് പ്രവൃത്തികള്‍ നടത്തിയത്. റണ്‍വേ റിസ നവീകരണത്തിന്റെ പേരില്‍ രാത്രിയിലേക്കു മാറ്റിയിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ കരിപ്പൂര്‍-മസ്‌ക്കത്ത് സര്‍വീസ് പുലര്‍ച്ചെയിലേക്കു മാറ്റി. മസ്‌ക്കത്തില്‍ നിന്ന് പ്രാദേശിക സമയം രാത്രി 11.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.15 ന് കരിപ്പൂരിലെത്തും. ഈ വിമാനം പിന്നീട് കരിപ്പൂരില്‍ നിന്ന് യാത്രക്കാരുമായി രാവിലെ 6.05 ന് മസ്‌ക്കത്തിലേക്കു മടങ്ങും. ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈയില്‍ നിന്നുള്ള വിമാനം രാവിലെ 11.45നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കരിപ്പൂരിലെത്തും. ജെറ്റ് എയര്‍വേയ്‌സിന്റെ ബംഗളൂരു സര്‍വീസിലും മാറ്റം വരുത്തി. ഉച്ചയ്ക്ക് 1.20ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 2.45ന് കരിപ്പൂരിലെത്തും. ഈ വിമാനം ഉച്ച കഴിഞ്ഞ് 3.10ന് കരിപ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്കു യാത്രക്കാരുമായി തിരിച്ചു പറക്കും.
Next Story

RELATED STORIES

Share it