kozhikode local

കരിഞ്ചോല: ദുരിതാശ്വാസ ക്യാംപില്‍ നിന്ന് ഒഴിയാനാവാതെ ഏഴു കുടുംബങ്ങള്‍

താമരശ്ശേരി: കരിഞ്ചോല ഉരുള്‍ പൊട്ടല്‍ ദുരിതത്തില്‍പെട്ട് സ്‌കൂളിലെ  ക്യാംപില്‍ കഴിയുന്ന ഏഴ് കുടുംബങ്ങള്‍ ഇനിയും മാറി താമസിക്കാനാവാതെ തുരിതത്തില്‍ തന്നെ.ഇവിടെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ ചെറിയ കുട്ടികളില്‍ ഭൂരിഭാഗവും വെട്ടി ഒഴിഞ്ഞ തോട്ടം ഗവ.എല്‍പി സ്‌കൂളിലും സമീപത്തെ എസ്എസ്എം സ്‌കൂളിലുമാണ് പഠിക്കുന്നത്.
ഇവിടെ  നിന്നും പുനരധിവാസ പദ്ധതി പ്രകാരം കണ്ടെത്തുന്ന വീടുകളും താമസ സ്ഥലങ്ങളും ഏറെ ദൂരത്താണ് ലഭ്യമായത്. ഇതാണ് ഈ കുടുംബങ്ങളെ വിഷമത്തിലാക്കുന്നത്. സ്‌കൂളിനോട് അടുത്തായി പുനരധിവാസം ശരിയാവുന്നത് വരെ ഇവര്‍ താല്‍ക്കാലികമായി ഇവിടെ തന്നെ തുടരാനാണ് തീരുമാനിച്ചത്. ഇവിടെ  ദുരിത ബാധിതര്‍  താമസിക്കുന്നത് സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും തെല്ലൊന്നുമല്ല പ്രശ്‌നമാവുന്നത്.
ഈ ദുരിതാശ്വാസ ക്യാംപിലെ ഏഴ് കുടുംബങ്ങളെ കൂടി സമീപ പ്രദേശത്തേക്ക് മാറ്റിത്താമസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമ പഞ്ചായത്തെന്ന് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് വ്യക്തമാക്കി.ഉള്‍നാടന്‍ പ്രദേശമായതാണ് ഒഴിഞ്ഞ വീടുകളും ഫ്്്്ഌറ്റുകളും ലഭ്യമാക്കാന്‍ പ്രയാസമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it