kannur local

കരിങ്കല്‍ ക്വാറിക്കെതിരേ പൊതുയോഗം

ഇരിട്ടി: അടക്കാത്തോട് ആറാം വാര്‍ഡിലെ നിര്‍ദിഷ്ട കരിങ്കല്‍ക്വാറിക്ക് ഗ്രാമ സഭയുടെയും പ്രദേശവാസികളുടെയും എതിര്‍പ്പ് മറികടന്ന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ പ്രതിഷേധം ശക്തം. സമരസമിതി അടക്കാത്തോട്ടില്‍ പൊതുയോഗം നടത്തി. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമിതിയുടെ നടപടി ജനദ്രോഹപരവും വഞ്ചനയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്ത് വിലകൊടുത്തും ഇരകള്‍ സമരരംഗത്ത് ഉറച്ചുനിന്നാല്‍ ഒരു ശക്തിക്കും ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമല്ലെന്നു മുഖ്യപ്രഭാഷണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ജമാല്‍ കാലായില്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ ഇ എ സൈനബ റിപോര്‍ട്ട് അവതരിപ്പിച്ചു. നോബിള്‍ പൈക്കൂട്ടം, കെ എസ് അഷ്‌റഫ്, വി ടി ജോയി, പി കെ ഫാറൂഖ്, സമീര്‍ പുന്നാട്, സണ്ണി വടക്കെക്കുറ്റ്, ഇ എസ് ശശി, പി എസ് സുബൈര്‍, ടി പി ജോബല്‍, റോയി പൂവത്തിന്മൂട്ടില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it