Flash News

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ ദലൈലാമയ്ക്ക് പണം നല്‍കി : ചൈനീസ് പത്രത്തിന്റെ വെളിപ്പെടുത്തല്‍



ബെയ്ജിങ്: തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് പാര്‍ട്ടിയിലെ ചിലര്‍ പണം നല്‍കി സഹായിക്കുന്നുണ്ടെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വെളിപ്പെടുത്തല്‍. 'വിഘടനവാദ' ശക്തികള്‍ക്കെതിരായ പോരാട്ടം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പണം നല്‍കലെന്നും പാര്‍ട്ടിക്ക് കീഴിലുള്ള ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ദലൈലാമയ്ക്ക് പണം നല്‍കുന്നതിലൂടെ ചില പാര്‍ട്ടി ഉദ്യോഗസ്ഥര്‍ വിഘടനവാദത്തിനെതിരേയുള്ള പാര്‍ട്ടിയുടെ പോരാട്ടത്തെ തകര്‍ക്കുകയാണെന്ന് മുതിര്‍ന്ന അച്ചടക്ക പരിശോധനാ ഉദ്യോഗസ്ഥന്‍ കുറ്റപ്പെടുത്തി. ചില പാര്‍ട്ടി ഉദ്യോഗസ്ഥര്‍ സുപ്രധാന രാഷ്്ട്രീയ പ്രശ്‌നങ്ങളെയും വിഘടനവാദത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടവും അവഗണിക്കുകയാണെന്ന് തിബത്തിലെ ഡിസിപ്ലിനറി വാച്ച്‌ഡോഗ് മേധാവി വാങ് യോങ്ജുന്‍ കുറ്റപ്പെടുത്തി. വിമതരായി ചൈന മുദ്രകുത്തിയ ദലൈലാമ പക്ഷത്തിനായി പ്രവര്‍ത്തിക്കുകയും രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്ത 15 പാര്‍ട്ടി ഉദ്യോഗസ്ഥരെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടിയിലെ ചിലര്‍ ദലൈലാമ കക്ഷികളുമായി രഹസ്യ  ബാന്ധവം ഉണ്ടാക്കിയതായും വിമതസംഘടനയുടെ രഹസ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചതായും രഹസ്യ വിവരങ്ങള്‍ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it