കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിക്കൊപ്പമുള്ള നാലു സഹപ്രവര്‍ത്തകരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോട്ടയം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതികളിലാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയത്. ശേഷിക്കുന്ന കന്യാസ്ത്രീയുടെ മൊഴി അടുത്ത ദിവസം വൈക്കം മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തും. പരാതിക്കാരിക്ക് അനുകൂലമായാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
ത്രിപുരയിലെ പത്രമാരണ നടപടി അവസാനിപ്പിക്കണം
തിരുവനന്തപുരം: രാഷ്ട്രീയമായി അഭിപ്രായ ഭിന്നതയുടെ പേരില്‍ ത്രിപുരയിലെ ദേശര്‍കഥ എന്ന ദിനപത്രം അടച്ചുപൂട്ടിയ ത്രിപുര സര്‍ക്കാര്‍ നടപടി ഭരണകൂട ഫാഷിസമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസ്താവിച്ചു. ഭിന്നത എന്നത് ജനാധിപത്യത്തിന്റെ ഊര്‍ജസ്വലമായ അടയാളമാെണന്ന് രാജ്യത്തെ പരമോന്നത ന്യായാധിപന്‍ ഡി വൈ ചന്ദ്രചൂഡിന്റെ വിധിപ്രസ്താവത്തിന്റെ മഷി ഉണങ്ങും മുമ്പാണ് ഈ ജനാധിപത്യക്കശാപ്പിന് കേന്ദ്രഭരണകക്ഷിയുടെ ത്രിപുരയിലെ സര്‍ക്കാര്‍ തയ്യാറായതെന്നത് തീര്‍ത്തും ആശങ്കാജനകമാണ്. പ്രധാനമന്ത്രിയും ഇന്‍ഫര്‍മേഷന്‍ വകുപ്പു മന്ത്രിയും അടിയന്തരമായി ഇടപെട്ട് പത്രനിരോധനം ഉടനടി നീക്കണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു. പത്രനിരോധനത്തില്‍ പ്രതിഷേധിച്ച് എല്ലാ ജില്ലകളിലും പ്രസ്‌ക്ലബുകള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ യൂനിയന്‍ ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it