Flash News

കന്നുകാലി വിജ്ഞാപനം : കിസാന്‍ സഭ സുപ്രിംകോടതിയില്‍



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഓള്‍ ഇന്ത്യാ കിസാന്‍ സഭ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഓള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഖുറേഷ് ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹരജിക്കു പുറമെയാണിത്. ആക്ഷന്‍ കമ്മിറ്റിയുടെ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടിയിരുന്നു. ഭരണഘടനാപരമായ അവകാശങ്ങളെയും മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള അവകാശങ്ങളെയും ഹനിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമെന്നു ചൂണ്ടിക്കാട്ടിയാണ് കിസാന്‍ സഭ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അതോടൊപ്പം ഇത് സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും ചരക്കുകള്‍ രാജ്യത്തിന്റെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകാനുള്ള അവകാശത്തെയും ഹനിക്കുന്നതായും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.  എല്ലാ മതങ്ങള്‍ക്കും അവരുടെ ആചാരങ്ങള്‍ പിന്തുടരാന്‍ ഭരണഘടനയുടെ 25ാം വകുപ്പ് അനുമതി നല്‍കുന്നുണ്ട്. അത് മൗലികാവകാശത്തില്‍ പെട്ടതാണ്. വിജ്ഞാപനം അതു ലംഘിക്കുന്നു. കന്നുകാലികളെ മതചടങ്ങുകളുടെ ഭാഗമായി അറുക്കാറുണ്ട്. അതുകൊണ്ടുതന്നെ അടിസ്ഥാന അവകാശമാണ് പ്രധാനമായും ലംഘിക്കപ്പെടുന്നത്- ഹരജി ആരോപിക്കുന്നു.
Next Story

RELATED STORIES

Share it