Flash News

കന്നുകാലികളെ അറുക്കുന്നത് രാജ്യവ്യാപകമായി തടയാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കന്നുകാലികളെ അറുക്കുന്നത് രാജ്യവ്യാപകമായി തടയാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
X


ന്യൂഡല്‍ഹി: പുതിയ കന്നുകാലി വ്യാപാര നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. കന്നുകാലികളെ അറുക്കുന്നതിനായി വില്‍പന നടത്തുന്നത് തടയുക എന്നതാണ് പുതിയ നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കന്നുകാലികളുടെ വില്‍പന ഇനി മുതല്‍ കര്‍ഷകര്‍ക്കിടയില്‍ മാത്രമേ അനുവദിക്കൂവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന 1960ലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നത്. വാങ്ങിയ കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ വില്‍ക്കാന്‍ പാടില്ല, കന്നുകാലികളെ വാങ്ങുമ്പോള്‍ കര്‍ഷകനെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കണം, ആരോഗ്യമില്ലാത്തവയെ വില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. കന്നുകാലി ചന്തകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ നിയമം പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന.

[related]
Next Story

RELATED STORIES

Share it