kozhikode local

കനോലികനാല്‍ ശുചീകരണം: മികച്ച കൗലസിലര്‍ക്ക് ജലശ്രീ പുരസ്‌കാരം

കോഴിക്കോട്: കോഴിക്കോടിന്റെ മുഖച്ഛായ മാറ്റുന്ന കനോലി കനാല്‍ ശുചീകരണ യജ്ഞത്തില്‍ ഏറ്റവും ആത്മാര്‍ഥത കാണിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ വകയായി ‘ജലശ്രീ’ പുരസ്‌കാരം നല്‍കും. ഏറ്റവും മികച്ച കൗണ്‍സിലര്‍ക്ക് ‘ജലശ്രി പുരസ്‌കാരവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും, യജ്ഞം പൂര്‍ത്തിയാക്കുന്ന എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പങ്കാളിത്തത്തിനുള്ള പതക്കങ്ങളും കാലിക്കറ്റ് ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യും. കനാല്‍ ശുചീകരിക്കുന്ന ഉദ്യമം ഏറ്റെടുത്തിരിക്കുന്നത് വേങ്ങേരി നിറവ്, 17 വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സിഡബ്ല്യുആര്‍ഡിഎം, സാമൂഹികസാംസ്—കാരിക മേഖലകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മ എന്നിവര്‍ ചേര്‍ന്നാണ്. കനാല്‍ ശുചീകരണത്തില്‍ കൗണ്‍സിലര്‍മാരുടെ പങ്കാളിത്തം വിലയിരുത്താന്‍ വേണ്ട മാനദണ്ഡങ്ങള്‍ നിര്‍ണിയിക്കാനായി കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. പുരസ്—കാര നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കി അവരുടെ വിവരണത്തിന്റെയും കനാല്‍ സന്ദര്‍ശിച്ച് ശുചീകരണ ഫലം വിലയിരുത്തുന്നതിന്റെയും അടിസ്ഥാനത്തില്‍ പ്രസ്തുത കമ്മിറ്റി അവാര്‍ഡ്‌നിര്‍ണയം നടത്തുന്നതാണെന്ന് റോട്ടറി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാലിന്യം നീങ്ങി തെളിനീരൊഴുകുന്ന കനോലി കനാലിന്റെ ശുചിത്വം വിളംബരം ചെയ്യുന്ന കേരളപ്പിറവി ദിനമായ നവംബര്‍ 1ന് വിപുലമായ ചടങ്ങില്‍ പുരസ്—കാരങ്ങള്‍ സമ്മാനിക്കും.
കാലിക്കറ്റ് ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. പി എന്‍ അജിത, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എ മണി, ക്ലബ് സെക്രട്ടറി സമീര്‍, വേങ്ങരി ബാബു പറമ്പത്ത് നിറവ്, സിഡബ്ല്യുആര്‍ഡിഎം ശാസ്ത്രജ്ഞന്‍ ഡോ. വി പി ദിനേശന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it