thrissur local

കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്

ടംതൃശൂര്‍: കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശ നഷ്ടം. പലയിടങ്ങളിലും കൃഷി നശിച്ചു. വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞ് വീണ് ചാലക്കുടി മേഖലയില്‍ വൈദ്യുതി ബന്ധം വേര്‍പ്പെട്ടു. ഇന്നലെ പുലര്‍ച്ചയോയെയാണ് വൈദ്യുതി പുനസ്ഥാപിക്കാനായത്. കൊരട്ടി ആറ്റപ്പാടത്ത് കനത്ത കാറ്റിലും മഴയിലും കിടങ്ങന്‍ അയ്യപ്പന്റെ കുലച്ച ഏത്തവാഴകള്‍ ഒടിഞ്ഞു നശിച്ചു. സ്ഥലം പാട്ടത്തിനെടുത്തു നടത്തിയ കൃഷിയാണ് നശിച്ചത്. വി.ആര്‍.പുരം മാവേലി ജേക്കബ്ബിന്റെ അമ്പതോളം വാഴ നശിച്ചു.
മോഹനന്റെ വീട്ടുപറമ്പിലെ മരം ഇലട്രിക് പോസ്റ്റില്‍ മറിഞ്ഞു. പോട്ട ആശ്രമത്തിന് സമീപം ഇലട്രിക് പോസ്റ്റ് മറിഞ്ഞുവീണു. ശാസ്താംകുന്ന് അമ്പല പരിസരത്തും വെള്ളാഞ്ചിറ മേഖലയിലും ഇലട്രിക് ലൈനുകളില്‍ മരം വീണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
കയ്പമംഗലം: കയ്പമംഗലത്ത് കഴിഞ്ഞദിവസം രാത്രിയുണ്ടായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്ത്രാപ്പിന്നി ഹൈസ്‌ക്കൂള്‍ റോഡില്‍ തെങ്ങ് വീണ് 2 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. എസ്.എന്‍.പുരം ഇരുപത്തിയഞ്ചാം കല്ലില്‍ വാക മരം റോഡിന് കുറുകെ വീണ് ദേശീയപാതയില്‍ ഗതാഗതം ഒന്നര മണിക്കൂറിലധികം സ്തംഭിച്ചു. കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സും, മതിലകം പോലീസും, നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പെരിഞ്ഞനം, മൂന്നുപീടിക, കൊപ്രക്കളം, എടത്തിരുത്തി എന്നിവിടങ്ങളിലും മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണ് വൈദ്യതി വിതരണം തടസപ്പെട്ടു.
മാള: കാറ്റിലും മഴയിലും മാളയിലും പരിസരങ്ങളിലുമായി വ്യാപക നാശനഷ്ടം. നേന്ത്രവാഴകള്‍ ഉള്‍പ്പെടെയുളളവ നശിച്ചു.വ്യാഴാഴ്ച രാത്രി വീശിയടിച്ച കാറ്റിലാണ് മാളയിലും പരിസര പ്രദേശങ്ങളിലുളള ഭാഗങ്ങളില്‍ കാര്‍ഷിക വിളകള്‍ നശിച്ചത്.കാരൂര്‍ പാറക്കുളം അര്‍ജുന്റെ 2000 നേന്ത്രവാഴകള്‍ കാറ്റത്ത് നശിച്ചു. കുലച്ചതും കുലയ്ക്കാനായതുമായ വാഴകളാണ് ഒടിഞ്ഞ് നശിച്ചിരിക്കുന്നത്.
പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്ത് 6000 വാഴകള്‍ വെച്ചിരുന്നതാണ്. ഇതില്‍ 500 വാഴകള്‍ ഒരു മാസം മുമ്പുണ്ടായ കാറ്റില്‍ നശിച്ചിരുന്നു.കാരൂര്‍ കളളൂട്ടിപറമ്പില്‍ കെ.യു ഉണ്ണികൃഷ്ണന്റെ 50 നേന്ത്ര വാഴകളും നശിച്ചിട്ടുണ്ട്.പൂപ്പത്തിയില്‍ കുലച്ച 200 നേന്ത്രവാഴകള്‍ നശിച്ചു. മാളിയേക്കല്‍ വീട്ടില്‍ മാര്‍ട്ടിന്റെ വാഴകളാണ് കാറ്റത്ത് മറിഞ്ഞ് വീണ് നശിച്ചത്. പുത്തന്‍ചിറ പഞ്ചായത്തിലെ 7, 8 വാര്‍ഡുകളിലായി ഹമീദിന്റെ 850 നേന്ത്രവാഴകള്‍ നശിച്ചിട്ടുണ്ട്. അഷ്ടമിച്ചിറ കാച്ചപ്പിളളി ബെന്നിയുടെ 300 നേന്ത്ര വാഴകള്‍ കാറ്റില്‍ ഒടിഞ്ഞ് വീണു. കുലവന്ന വാഴകളാണ് നശിച്ചത്.അടായ്ക്കാമരം വീണ് വീട് തകരുകയുമുണ്ടായി. പുത്തന്‍ചിറ കൃഷിഭവനടുത്തുളള പണ്ടാരില്‍വീട്ടില്‍ വല്‍സലയുടെ വീടിന് മുകളിലേക്കാണ് അടയ്ക്കാമരം വീണത്. ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ഇവരുടെ 20 കുലക്കാറായ നേന്ത്രവാഴകളും കാറ്റത്ത് ഒടിഞ്ഞ് വീണു. മാള സബ് ട്രഷറിയുടെ മുകള്‍ ഭാഗത്ത് വെച്ചിരുന്ന വെളള സംഭരണി കാറ്റില്‍ താഴേക്ക് വീണ് നശിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ വെളളാങ്കല്ലൂരില്‍ മുത്തിരിത്തിപറമ്പില്‍ അംബുജാക്ഷന്റെ നേന്ത്രവാഴ ത്തോട്ടം നശിച്ചിട്ടുണ്ട്.
ബ്ലോക്ക് ജങ്ഷന്‍ കോല്‍പറമ്പില്‍ നജാഹിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണു. തേക്ക് മരം ഒടിഞ്ഞ് വൈദ്യുതി തൂണിലേക്ക് വീണതോടെ കമ്പി പൊട്ടി വൈദ്യുതി വിതരണം മുടങ്ങി. വെളളിയാഴ്ച വൈകീട്ടോടെയാണ് വൈദ്യുതി വിതരണം സാധാരണ നിലയിലായത്.
Next Story

RELATED STORIES

Share it