kannur local

കണ്ണൂര്‍ വിമാനത്താവള സുരക്ഷ: സിഐഎസ്എഫ് അടുത്തമാസമെത്തും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള സുരക്ഷ ഏറ്റെടുക്കാന്‍ സിഐഎസ്എഫ് അടുത്ത മാസത്തോടെയെത്തും. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ വിമാനത്താവളത്തിന്റെ സുരക്ഷാ ഒക്‌ടോബര്‍ ഒന്നുമുതല്‍ സിഐഎസ്എഫ് ഏറ്റെടുക്കും.
634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേരാണ് വിമാനത്താവളത്തിലെത്തുക. എമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കാനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്.
നിയമന നടപടികള്‍ പൂര്‍ത്തിയായവരാണ് ഓക്ടോബര്‍ ഒന്നിനെത്തുന്നത്. സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലിസ് സ്‌റ്റേഷനും ഒക്ടോബര്‍ 2നു പ്രവര്‍ത്തനം ആരംഭിക്കും. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങിനു സമീപത്തുള്ള നിര്‍മാണ കമ്പനി ഉപയോഗിച്ച കെട്ടിടമാണ് പോലിസ് സ്‌റ്റേഷനായി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക.
അതേസമയം, വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ വരവേല്‍ക്കാന്‍ ചുമര്‍ചിത്രങ്ങളുടെ രചന പുരോഗമിക്കുകയാണ്. വിമാനത്താവളത്തിന്റെ ടെര്‍മിനലിനുള്ളില്‍ വിവിധ ഭാഗങ്ങളിലാണ് കുറ്റന്‍ ചുമര്‍ചിത്ര രചനകള്‍ നടക്കുന്നത്.
നവംബര്‍ മാസം വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് യാത്രക്കാര്‍ക്ക് വിസ്മയം തീര്‍ക്കുന്ന ചിത്രരചന നടക്കുന്നത്. കണ്ണുര്‍, എറണാകുളം ജില്ലയിലെ പ്രധാന കലാകരന്‍മാരാണ് ചിത്രരചനയ്ക്കു നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടുമാസമായി തുടങ്ങിയ ചിത്രരചന ഒക്ടോബര്‍ രണ്ടാംവാരത്തോടെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
മാസങ്ങളായി നിരവധി പേര്‍ ചിത്രരചനയുടെ പണിപ്പുരയിലാണ്. മോഹനന്‍ ചാലാടിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ചുമര്‍ചിത്ര രചനയില്‍ കേരളത്തിലെ കലാരൂപങ്ങളും മറ്റു ആഘോഷങ്ങളും മാണ് വരച്ചുകാട്ടുന്നത്. കലാരൂപങ്ങളായ കഥകളി തെയ്യം, പഞ്ചവാദ്യങ്ങള്‍, തിടമ്പ് നൃത്തം, തിരുവാതിര ക്കളി, മോഹിനിയാട്ടം, ആഘോഷങ്ങളായ ഓണം, വള്ളംകളി, ഉല്‍സവങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയാണ് രചന.
ഇതിനു പുറമെ എറണാകുളം ജില്ലയിലെ കലാകരന്‍മാര്‍ ഒരുക്കുന്ന കുറ്റന്‍ വിഷ്ണുമൂര്‍ത്തിയുടെ ചിത്രം അരെയും ആകര്‍ഷിക്കുന്ന വിധത്തിലാണ് വരയ്ക്കുന്നത്മീറ്ററോളം ഉയരത്തില്‍ നിര്‍മിക്കുന്ന ചിത്രരചനയ്ക്കു നേതൃത്വം നല്‍കുന്നത് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി ദില്‍ജിത്ത് എം ദാസിന്റെ നേതൃത്വത്തിലാണ്.
വിഷ്ണുമൂര്‍ത്തിയുടെ ചിത്ര രചനയും അവസാനഘട്ടത്തിലാണ്. രണ്ടുമാസമായി നടക്കുന്ന ചിത്രരചന പൂര്‍ത്തീകരിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരും. ഇതിനുപുറമെ വിവിധ വിഷയങ്ങള്‍ കോര്‍ത്തിണക്കി പലതരം പെയിന്റിങ് ഉപയോഗിച്ചുള്ള രചനയും നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it