kannur local

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍: നാലാം പ്ലാറ്റ്‌ഫോം നിര്‍മാണം തുടങ്ങിയില്ല

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനിലെ പാശ്ചാത്തല വികസന പ്രവൃത്തികള്‍ ത്വരിതവേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും നാലാം പ്ലാറ്റ്‌ഫോം നിര്‍മാണത്തിന് അനക്കമില്ല. 2017 ഫെബ്രവരിയില്‍ റെയില്‍വേ ദക്ഷിണ മേഖലാ ജനറല്‍ മാനേജര്‍ കണ്ണൂരിലെത്തി പ്രഖ്യാപിച്ച നാലാം പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണ പ്രവൃത്തിയാണ്് ഇതുവരെയും ആരംഭിക്കാത്തത്.
ഉടന്‍ നിര്‍മാണം തുടങ്ങുമെന്നും 2019 ആദ്യംതന്നെ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെ പി കെ ശ്രീമതി എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് 6.75 കോടി രൂപ നാലാം പ്ലാറ്റ്‌ഫോമിനായി 2017-18 ബജറ്റില്‍ അംഗീകരിക്കുകയും ചെയ്തു. പ്രവൃത്തി എപ്പോള്‍ ആരംഭിക്കുമെന്ന് ഇപ്പോഴും അധികൃതര്‍ വ്യക്തമാക്കുന്നില്ല. ഒരു മാസത്തിനകം പണി ആരംഭിക്കുമെന്നായിരുന്നു കഴിഞ്ഞ ഒക്്‌ടോബറില്‍ സ്റ്റേഷനിലെത്തിയ പാലക്കാട് ഡിവിഷന്‍ മാനേജര്‍ പറഞ്ഞത്. എന്നാല്‍ അതും നടന്നില്ല. അതേസമയം അണ്ടര്‍ പാസേജ് നിര്‍മാണവും മറ്റു വികസന പ്രവര്‍ത്തനങ്ങളും ത്വരിതഗതിയില്‍ നടക്കുന്നുണ്ട്്. നിലവിലെ പ്ലാറ്റ്‌ഫോമില്‍ അവസാന പ്രവൃത്തികളായ ടൈല്‍ പതിപ്പിക്കല്‍ വളരെ വേഗത്തില്‍ നടക്കുന്നു. ഇലക്്ട്രിക്കല്‍ വര്‍ക്ക് മാത്രമാണ് കുറച്ചു ബാക്കിയുള്ളതെന്ന് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. ഒന്നാം പ്ലാറ്റ്‌ഫോമിന്റെ അണ്ടര്‍ പാസിന്റെ സ്റ്റെപ്പുകളും കോണ്‍ക്രീറ്റും രണ്ടാം പ്ലാറ്റ്‌ഫോമം അണ്ടര്‍പാസേജിന്റെ നിര്‍മാണവും ഏതാണ്ട് പൂര്‍ത്തിയായി. ഒന്നാം പ്ലാറ്റ്‌ഫോമിലെ നിരവധി വിശ്രമമുറികളുടെയും യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാനുള്ള സ്ഥലത്തിന്റെയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. പണം നല്‍കി ഉപയോഗിക്കാവുന്ന പെയ്ഡ് എസി റൂം, വിഐപി വെയ്റ്റിങ് റൂം, അപ്പര്‍ക്ലാസ് വെയ്റ്റിങ് റൂം, സ്റ്റേഷന്‍ റെസിഡന്റ് റും എന്നിവയും ഇതിനകം പൂര്‍ത്തിയായി. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും ആറ് ലോക്കല്‍ ട്രെയിനുകളുമായി 11 വണ്ടികള്‍ ഇവിടെനിന്നു ഓട്ടംതുടങ്ങുന്നുണ്ട്.
ദിനേന ശരാശരി 15,000 യാത്രക്കാരും 105 വണ്ടികളും വന്നുപോവുന്നു. എന്നാല്‍ അതിനനുസരിച്ചുള്ള പശ്ചാത്തല സൗകര്യ വികസനം പ്രധാനപ്രശ്‌നമാണ്. നാലാം പ്ലാറ്റ്‌ഫോം കൂടി വരുന്നതോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹാരമാകുന്ന കണക്കൂകുട്ടിലാണ് യാത്രക്കാരും സ്റ്റേഷന്‍ അധികൃതരും.
Next Story

RELATED STORIES

Share it