kannur local

കണ്ണൂര്‍ ആസ്ഥാനമായി അഗ്നിശമനസേനാ റീജ്യനല്‍ കാര്യാലയം വരുന്നു

കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായി അഗ്നിശമനസേനയുടെ റീജ്യനല്‍ കാര്യാലയം വരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 15 അഗ്നിശമന യൂനിറ്റുകളാണ് ഇതിന്റെ കീഴില്‍ ഉള്‍പ്പെടുക. കാര്യാലയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തുടങ്ങി.
ഔദ്യോഗിക ഉദ്ഘാടനം ആഗസ്തില്‍ നടക്കും. റീജ്യനല്‍ ഫയര്‍ ഓഫിസറായി തിരുവനന്തപുരം സ്വദേശി ജെ എസ് സുജിത്ത്കുമാര്‍ ചുമതലയേറ്റു. നിലവില്‍ കോഴിക്കോട് റീജ്യനലിന്റെ കീഴിലായിരുന്നുകണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അഗ്നിശമന യൂനിറ്റുകള്‍. കണ്ണൂര്‍ ആസ്ഥാനമായി റീജ്യനല്‍ കാര്യാലയം വരുന്നതോടെ ഉയരമുള്ള കെട്ടിടനിര്‍മാണാനുമതി, പടക്ക വി ല്‍പനയുടെ ലൈസന്‍സ് എന്നിവയ്ക്ക് കോഴിക്കോട്ടേക്ക് പോകേണ്ട കാര്യമില്ല. 10 മീറ്റര്‍ മുതല്‍ 24 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളുടെ അനുമതി, 300 00 ലിറ്റര്‍ സംഭരണശേഷിയുള്ള പെട്രോള്‍ പമ്പുകളുടെ അനുമതി തുടങ്ങിയവ ഇനി കണ്ണൂരിലെ റീജ്യനല്‍ കാര്യാലയത്തില്‍ നിന്ന് ലഭിക്കും. 500 കിലോയ്ക്ക് മുകളില്‍ പടക്കം വില്‍ക്കുന്ന കടകള്‍ക്കുള്ള ലൈസന്‍സും ലഭിക്കും. നേരത്തെ ഇത്തരം അനുമതികള്‍ക്ക് കോഴിക്കോട്ടു വരെ പോകണമായിരുന്നു. റീജ്യനല്‍ കാര്യാലയത്തിലേക്കുള്ള പത്തോളം ഒഴിവുകളിലേക്കുള്ള നിയമനങ്ങള്‍ നടന്നുവരികയാണ്.
ഡിവിഷന്‍ ഓഫിസര്‍, സീനിയര്‍ സൂപ്രണ്ട്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, ക്ല ര്‍ക്ക്-3, ടൈപിസ്റ്റ്, പ്യൂണ്‍ തുടങ്ങിയ സെക്ഷനുകളിലാണ് നിയമനം. നിലവില്‍ അഗ്നിശമന സേനയുടെ ജില്ലാ ആസ്ഥാ നത്ത് തന്നെയാണ് റീജ്യനല്‍ കാര്യാലയവും പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it