Flash News

കണ്ണൂരില്‍ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഇടപെടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി

കണ്ണൂരില്‍ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഇടപെടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി
X


കണ്ണൂര്‍: കണ്ണൂരില്‍ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടിവരുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് ഇക്കാര്യം പറഞ്ഞത്. കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുടുംബത്തോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാവും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജുവിന്റെ ബന്ധുക്കളുടെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ ആധ്യക്ഷന്‍ അമിത് ഷായുടെ നിര്‍േേദശപ്രകാരമാണ് രാജീവ് പ്രതാപ് റൂഡി ബിജുവിന്റെ വീട് സന്ദര്‍ശിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.ബിജുവിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബയോഗങ്ങളിലും കേന്ദ്രമന്ത്രി പങ്കെടുക്കും.
തിരിച്ചെത്തിയ ശേഷം കണ്ണൂരിലെ സാഹചര്യം സംബന്ധിച്ച് അമിത്ഷായക്കും പ്രധാനമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it