കണ്ണൂരില്‍ പടക്കക്കടയ്ക്ക് തീപിടിച്ചു
BY ajay G.A.G15 April 2018 10:00 AM GMT
X
ajay G.A.G15 April 2018 10:00 AM GMT
കണ്ണൂര്‍ : പയ്യന്നൂരിനടുത്ത് മാതമംഗലത്ത് പടക്കവ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു.
മെയിന്‍ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെ തീപിടുത്ത മുണ്ടായത്.കടയില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതും അടുത്ത കെട്ടിടത്തിലേക്ക് തീ പടരാതിരുന്നതും കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. കടയുടെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കിനും തീപിടിച്ചിട്ടുണ്ട്. പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT