kozhikode local

കണ്ടെയ്‌നര്‍ കുടുങ്ങി; മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു

കോഴിക്കോട്: കണ്ടെയ്‌നര്‍ ലോറി പാലത്തിനടിയില്‍ കുടുക്കിങ്ങിയതിനെ തുടര്‍ന്ന് അഞ്ചു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ഫ്രാന്‍സിസ് റോഡ് മേല്‍പാലത്തിനു താഴെയാണ് സംഭവം. ഇതുകാരണം കല്ലായ് ഭാഗത്തു നിന്ന് നഗരത്തിലേക്കുള്ള ഗതാഗതം അഞ്ചു മണിക്കൂറോളം തടസ്സപ്പെട്ടു. ട്രാഫിക് പൊലിസും നാട്ടുകാരും പോര്‍ട്ടര്‍മാരും പ്രയത്—നിച്ചാണ് ഗതാഗത തടസ്സം നീക്കിയത്.
ആനിഹാള്‍ റോഡിലേക്ക് വന്ന കണ്ടെയ്‌നര്‍ ലോറിയാണ് കുരുക്കില്‍പ്പെട്ടത്. സാധാരണ രാത്രികാലങ്ങളിലാണ് ലോറി നഗരത്തില്‍ വരാറുള്ളത്. പുതിയ ഡ്രൈവര്‍ക്ക് വഴിയറിയാത്തതാണ് പ്രശ്നത്തിനു കാരണം. രാവിലെയായതിനാല്‍ പാലത്തിനടിയിലൂടെയേ ഇവിടേക്ക് എത്താനാകൂ. പുഷ്പ ജങ്ഷനില്‍ നിന്ന് പാലത്തിനു അടിയിലൂടെ റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് തിരിയുമ്പോഴാണ് പാലത്തിന്റെ സ്പാനിന കണ്ടെയ്നര്‍ തട്ടിയത്.
പിന്നീട് വലിയ ക്രെയിന്‍ കൊണ്ടുവന്നാണ് ലോറി മാറ്റിയത്.
Next Story

RELATED STORIES

Share it