Flash News

കണക്കുതീര്‍ത്ത് ബ്രസീല്‍; സ്‌പെയിന് മുന്നില്‍ അര്‍ജന്റീന നാണം കെട്ടു

കണക്കുതീര്‍ത്ത് ബ്രസീല്‍; സ്‌പെയിന് മുന്നില്‍ അര്‍ജന്റീന നാണം കെട്ടു
X

ബെര്‍ളിന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മനിക്കെതിരേ ബ്രസീല്‍ ജയിച്ചുകയറിയപ്പോള്‍ അര്‍ജന്റീനയെ 6 -1 ന് സ്‌പെയിന്‍ നാണം കെടുത്തി.
കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ നാണംകെട്ട തോല്‍വിക്ക് കണക്കുപറയാനുറച്ച് ബൂട്ടണിഞ്ഞ ബ്രസീലിന് വേണ്ടി 37ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് ലക്ഷ്യം കണ്ടത്. വില്യന്റെ അസിസ്റ്റിലായിരുന്നു ജീസസിന്റെ ഗോള്‍ നേട്ടം. ജര്‍മന്‍ നിരയില്‍ തോമസ് മുള്ളര്‍ കളിച്ചില്ല.

ആറാടി സ്‌പെയിന്‍ നേടി

മെസ്സിയും അഗ്യൂറോയുമില്ലാതെ വിജയ മോഹങ്ങളുമായി ബൂട്ടുകെട്ടിയ അര്‍ജന്റീനയെ സ്പാനിഷ് കാളകള്‍ നിലംപരിശാക്കുന്ന കാഴ്ചയ്ക്കാണ് മാഡ്രിഡിലെ മൈതാനം സാക്ഷ്യം വഹിച്ചത്. ഇസ്‌കോ ഹാട്രിക്ക് ഗോളുകള്‍ നേടി തിളങ്ങി. 12ാം മിനിറ്റില്‍ കോസ്റ്റയിലൂടെ സ്‌പെയിന്‍ അക്കൗണ്ട് തുറന്നപ്പോള്‍ 27ാം മിനിറ്റില്‍ ഇസ്‌കോയിലൂടെ സ്‌പെയിന്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. എന്നാല്‍ 39ാം മിനിറ്റില്‍ ഒറ്റമെന്‍ഡി ഒരു ഗോള്‍ മടക്കിയപ്പോള്‍ ആദ്യ പകുതി 2-1ന്റെ ആധിപത്യത്തോടെയാണ് സ്‌പെയിന്‍ ബൂട്ടഴിച്ചത്.
രണ്ടാം പകുതിയില്‍ അര്‍ജന്റീനയെ ചിത്രത്തിലേ ഇല്ലാതാക്കി സ്‌പെയിന്‍ പന്ത് തട്ടിയതോടെ നാല് ഗോളുകള്‍കൂടി അര്‍ജന്റീനയുടെ വലയിലെത്തി. 52ാം മിനിറ്റില്‍ ഇസ്‌കോ, 55ാം മിനിറ്റില്‍ അല്‍കാന്‍ഡ്ര, 73ാം മിനിറ്റില്‍ അസ്പാസ്, 74ാം മിനിറ്റില്‍ ഇസ്‌കോ എന്നിങ്ങനെയാണ് രണ്ടാം പകുതിയിലെ അര്‍ജന്റീനയുടെ ഗോള്‍ നേട്ടം.
Next Story

RELATED STORIES

Share it