കണക്കുകള്‍ പെരുപ്പിച്ച് കാട്ടി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല: സൂസെപാക്യം
BY kasim kzm19 Dec 2017 2:03 AM GMT
kasim kzm19 Dec 2017 2:03 AM GMT
തിരുവനന്തപുരം: കണക്കുകള്‍ പെരുപ്പിച്ച് കാട്ടി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ലത്തീന്‍ സഭ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസെപാക്യം. ലത്തീന്‍ രൂപതകളുടെ ഏകോപന സമിതികളുടെ നിര്‍വാഹകസമിതി യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഓഖി ദുരന്തത്തില്‍പെട്ട് 70ഓളം പേര് വിവിധ തീരങ്ങളില്‍ ഇപ്പോള്‍ തന്നെ മരിച്ചിട്ടുണ്ട്. 20 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. 40ഓളം പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. വിവിധ തീരങ്ങളില്‍നിന്ന് കടലില്‍ പോയി കാണാതായ 179പേര് ഇനിയും മടങ്ങിയെത്താനുണ്ട്. ഇവരെ കാണാനില്ലെന്ന് പോലിസും എഫ്ഐആര്‍ തയ്യാറാക്കി കഴിഞ്ഞു. ഓരോ വീടുകളും കയറിയിറങ്ങി ശേഖരിച്ച കണക്കാണിത്. ഞങ്ങള്‍ ഇല്ലാത്ത കണക്ക് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകള്‍ ചിലര്‍ പെരുപ്പിച്ച് കാട്ടുന്നുവെന്ന തരത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT