thiruvananthapuram local

കഠ്‌വ കൊലപാതകം: പ്രതിഷേധം ശക്തം

വര്‍ക്കല: കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വര്‍ക്കലയില്‍ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ യുവതീ യുവാക്കളും രക്ഷിതാക്കളുമുള്‍പ്പെടെ നിരവധിപേര്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു. ഞായറാഴ്ച പാപനാശം കടല്‍ത്തീരത്ത് പ്രതീക്ഷാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ഞൂറോളം യുവജനങ്ങള്‍ പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കടല്‍ത്തീരത്ത് പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയും മെഴുകുതിരികള്‍ പ്രകാശിപ്പിച്ചുമാണ് കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധ കൂട്ടായ്മ സൊസൈറ്റി പ്രസിഡന്റ് ആദില്‍ ഉദ്്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി രഞ്ജിത്ത്, കവി അന്‍സാര്‍ വര്‍ണന, അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തംഗം പ്രവീണ്‍ചന്ദ്ര സംസാരിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ജാഥയില്‍ നൂളോളം വനിതകള്‍ അണിചേര്‍ന്നു. റെയില്‍വേസ്‌റ്റേഷന്‍ മൈതാനിയില്‍ നിന്നാരംഭിച്ച ജാഥ ടൗണ്‍ ചുറ്റി മുനിസിപ്പല്‍ പാര്‍ക്കില്‍ സമാപിച്ചു. അസോസിയേഷന്‍ വര്‍ക്കല ഏരിയാ പ്രസിഡന്റും നഗരസഭാ ചെയര്‍പേഴ്‌സണുമായ ബിന്ദു ഹരിദാസ്, സെക്രട്ടറി എസ് തങ്കമണി നേതൃത്വം നല്‍കി. കൗണ്‍സിലര്‍മാരായ രാജി സുനില്‍, ശുഭാ ഭദ്രന്‍, ലിസി മാഹീ ന്‍, ജയന്തി, എസ് ബിന്ദു സംബന്ധിച്ചു.
ദക്ഷിണ കേരള ലജ്‌നത്തു ല്‍ മുഅല്ലിമീന്‍ വര്‍ക്കല മേഖലയുടെ ആഭിമുഖ്യത്തില്‍ കൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രി ജങ്ഷനില്‍ നിന്നാരംഭിച്ച റാലി റെയില്‍വേ സ്‌റ്റേഷന്‍ മൈതാനം ചുറ്റി നഗരത്തില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ സമ്മേളനം ഇലവുപാലം നവാസ് മന്നാനി ഉദഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സിദ്ദീഖ് മന്നാനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹക്കിം മൗലവി, അബ്ദുല്‍ റഹിം മൗലവി, കടുവയില്‍ ഷാജഹാന്‍ ബാഖവി, ബുഹാരി മന്നാനി റാലിക്ക് നേതൃത്വം നല്‍കി.
കുറ്റവാളികള്‍ക്ക്  കടുത്തശിക്ഷ ഉറപ്പ്‌വരുത്തണം: എസ്‌വൈഎസ്
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ജമ്മുവിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിഷ്ഠൂര സംഭവത്തിലും ഉന്നാവോയിലെ സംഭവത്തിലും പ്രതിഷേധിച്ച് എസ്‌വൈഎസിന്റെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയില്‍ പ്രതിഷേധറാലി നടത്തി.
പാളയത്തുനിന്നാരംഭിച്ച റാലി സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലിഅബ്ദുല്ല ഉദ്ഘാടനം ചെയ്തു.
എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് നേമം സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു.
സംഘപരിവാരത്തെ പുറത്താക്കണമെന്ന്

തിരുവനന്തപുരം: കശ്മീരില്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ നീതിക്കായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ബ്രാഹ്മണ നീതിക്കെതിരേ, മനുസ്മൃതി വാദത്തിനെതിരേ എന്ന തലക്കെട്ടില്‍ ശംഖുമുഖം കടപ്പുറത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി ശില്‍പി ഹര്‍ഷന്‍ ആസിഫയുടെ മണല്‍ശില്‍പം നിര്‍മിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും പ്ലാച്ചിമട സമരനായകനുമായ ആ ര്‍ അജയന്‍ സംഗമം ഉദ്്്ഘാടനം ചെയ്തു.
ഫ്രറ്റേര്‍ണിറ്റി മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗം ഷെഹിന്‍ ശിഹാബ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it