Flash News

കഠ്‌വ കേസിന്റെ വിചാരണയ്ക്ക് സ്‌റ്റേ

കഠ്‌വ കേസിന്റെ വിചാരണയ്ക്ക് സ്‌റ്റേ
X


ന്യൂഡല്‍ഹി: കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതു വരെയാണ് സ്‌റ്റേ. അടുത്തമാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ വിചാരണ നീതിപൂര്‍വമല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്നാണ് സുപ്രീംകോടതി നേരത്തേ അറിയിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it