'കഠ്‌വ' അനുസ്മരിക്കുന്ന കവിതയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു

പരപ്പനങ്ങാടി: കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത എഴുതിയ പെണ്‍കുട്ടിക്കെതിരേ ആര്‍എസ്എസ് ഭീഷണിക്കു വഴങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തു. പരപ്പനങ്ങാടി മലബാര്‍ സഹകരണ കോളജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ “തമോഗര്‍ത്തങ്ങള്‍’ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച അമ്പലം എന്ന കവിതയ്‌ക്കെതിരേയാണ് പരപ്പനങ്ങാടി പോലിസ് കേസെടുത്തത്.
ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സം ഗം ചെയ്ത് കൊലപ്പെടുത്തി യ സംഭവം അനുസ്മരിച്ച് കവിത എഴുതിയ ബികോം വിദ്യാര്‍ഥിനി തഫ്‌സീറയ്‌ക്കെതിരേയാണ് 153എ വകുപ്പ് പ്രകാരം കേസെടുത്തത്. മകളെ അമ്പലത്തിലേക്കു വിളിക്കുന്ന മാതാവിനോട് താന്‍ അവിടേക്കിെല്ലന്നും ദൈവമല്ല കാപാലികരാണ് അതിനുള്ളിലെന്നുമുള്ള വരികളാണു മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന പേരില്‍ സംഘപരിവാര സംഘടനകളെ രംഗത്തുവരാന്‍ പ്രേരിപ്പിച്ചത്. ബിജെപി മണ്ഡലം ഭാരവാഹി വല്‍സരാജിന്റെ പരാതിയിലാണു കേസെടുത്തത്. മാഗസിനിന്റെ പേരില്‍ കവിതയെഴുതിയ പെണ്‍കുട്ടിയെ മാത്രമല്ല കോളജ് പ്രിന്‍സിപ്പല്‍ ശശികല, സ്റ്റാഫ് എഡിറ്റര്‍ ബിനീഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിച്ച് സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ വിഎച്ച്പിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. തിങ്കളാഴ്ച കോളജ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സ്ഥാപനത്തിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it