kasaragod local

കടല്‍ ക്ഷോഭത്തിന് ശമനമില്ല; പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

കാഞ്ഞങ്ങാട്: ബല്ല കടപ്പുറം, മീനാപ്പീസ്, അജാനൂര്‍ കടപ്പുറങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടര്‍ച്ചയായി ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തിലാണ്. ട്രോളിങ് നിരോധന സമയത്ത് ചാകര പ്രതീക്ഷിച്ച് കടലില്‍ ഇറങ്ങുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് ശക്തമായ തിരയിളക്കം കാരണം മല്‍സ്യബന്ധനം നടത്താനാവാത്ത സ്ഥിതിയാണ്. ബല്ല കടപ്പുറത്ത് തോണി മറിഞ്ഞ് ഭാഗ്യം കൊണ്ടു മാത്രം തൊഴിലാളികള്‍ രക്ഷപ്പെട്ടു. അതേ സമയം തോണി മറിഞ്ഞതുമൂലമുണ്ടായ നഷ്ടം ഏഴു ലക്ഷത്തില്‍പരമാണ്. മീനാപ്പീസ് കടപ്പുറത്ത് പത്തോളം വള്ളങ്ങളാണ് കടലില്‍ അപകടത്തില്‍ പെട്ടത്.
കൂറ്റന്‍ തിരമാലകള്‍ കാരണം കരയ്ക്ക് എത്താന്‍ പറ്റാത്ത നിലയിലായിരുന്നു വള്ളങ്ങള്‍. കരയിലുള്ള മല്‍സ്യത്തൊഴിലാളികള്‍ രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് വള്ളങ്ങളെ കരയ്ക്ക് എത്തിച്ചത്.
Next Story

RELATED STORIES

Share it